ലാ​വ്‌​ലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

author

ന്യൂ​ഡ​ല്‍​ഹി: എ​സ്‌എ​ന്‍​സി ലാ​വ്‌​ലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളെ കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ സി​ബി ഐ ​ന​ല്‍​കി​യ അ​പ്പീ​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സി​ബി​ഐ​ക്കു വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ഹാ​ജ​രാ​കും. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ വി. ​ഗി​രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നു​വേ​ണ്ടി ഹാ​ജ​രാ​കു​ന്ന​ത്.

നേ​ര​ത്തെ പി​ണ​റാ​യി വി​ജ​യ​ന്‍, കെ. ​മോ​ഹ​ന്‍ ച​ന്ദ്ര​ന്‍, എ.​ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രെ ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ഹ​ര്‍​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി​യി​ലു​ള്ള​ത്.

പി​ണ​റാ​യി വി​ജ​യ​നു​ള്‍​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളെ കു​റ്റ​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സി​ബി​ഐ ന​ല്‍​കി​യ അ​പ്പീ​ല്‍ ഒ​ന്നാ​മ​ത്തേ​തും പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത് റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് മൂ​ന്ന് പ്ര​തി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി ര​ണ്ടാ​മ​ത്തേ​തു​മാ​ണ്.

ക​സ്തൂ​രി ര​ങ്ക അ​യ്യ​ര്‍, ആ​ര്‍. ശി​വ​ദാ​സ​ന്‍, കെ.​ജി. രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​രെ കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. കേ​സ് അ​തീ​വ​പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും കേ​സ് വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്നും സി​ബി ഐ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മകര വിളക്ക് പൂജയ്ക്ക് ദിവസം 1000 പേര്‍ക്ക് വീതം ശബരിമലയില്‍ ദര്‍ശനം നടത്താം; കൊറോണ പ്രോട്ടോക്കോള്‍ പാലിക്കും, ഓണ്‍ലൈന്‍ ദര്‍ശനം ഉണ്ടാകില്ല

തിരുവനന്തപുരം : മകരവിളക്ക് പൂജയക്കായി ദിവസം ആയിരം പേര്‍ക്ക് വീതം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതി നല്‍കാന്‍ തീരുമാനം. ശബരിമലയില്‍ വീണ്ടും ദര്‍ശനത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച്‌ വിദഗ്ധ സമിതി നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ഈ നിര്‍ദ്ദേശങ്ങള്‍. ഇതുപ്രകാരം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ആയിരം പേര്‍ക്കും, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും, മണ്ഡല, മകരവിളക്ക് ദിവസങ്ങളില്‍ അയ്യായിരം പേര്‍ക്കും […]

You May Like

Subscribe US Now