ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ പൊലീസുകാരിയുടെ ഫോണ്‍ നമ്ബര്‍ പബ്ലിക് ടോയ്ലറ്റില്‍

author

ബെംഗളൂരു: പൊതുശൗചാലയത്തില്‍ വനിതാ പൊലീസുകാരിയുടെ മൊബൈല്‍ ഫോണ്‍ നമ്ബര്‍ കുറിച്ചുവെച്ച സഹപാഠിയായ അധ്യാപകന്‍ അറസ്റ്റില്‍. റേറ്റ് ചോദിച്ചും എവിടെ വരണമെന്നും ആരാഞ്ഞ് വനിതാ പൊലീസിന് തുരുതുരെ ഫോണ്‍കോളുകളെത്തി. സഹികെട്ട പൊലീസുകാരി പരാതി കൊടുത്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഫോണ്‍ നമ്ബര്‍ പൊതുശൗചാലയത്തിന്റെ ചുവരില്‍ കുറിച്ചതായി കണ്ടെത്തിയത്.

32കാരിയായ പൊലീസുകാരിയാണ് പരാതിക്കാരി. സംഭവവുമായി ബന്ധപ്പെട്ട് 33കാരനായ അധ്യാപകന്‍ സതീഷ് അറസ്റ്റിലായി. പുരുഷന്മാരുടെ ടോയ്ലറ്റുകളുടെ ചുവരിലാണ് പൊലീസുകാരിയുടെ ഫോണ്‍ നമ്ബര്‍ കുത്തിക്കുറിച്ചിരുന്നത്. ഇതിന് പിന്നാലെ ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു.

വിളിച്ചവരില്‍ നിന്ന് ഫോണ്‍ നമ്ബര്‍ കാടൂര്‍ ബസ് സ്റ്റാന്‍ഡിലെ പൊതു ടോയ്ലറ്റില്‍ നിന്നാണ് ലഭിച്ചതെന്ന് പൊലീസുകാരി അറിഞ്ഞു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അവിടെയെത്തി പരിശോധിച്ചു. ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ പൊലീസുകാരിയുടെ ഫോണ്‍ നമ്ബര്‍ കുറിച്ചുവെക്കുകയായിരുന്നു.

ഫോണ്‍ നമ്ബര്‍ എഴുതിയ കൈയക്ഷരം പൊലീസുകാരി തിരിച്ചറിഞ്ഞു. സ്കൂളിലെ സഹപാഠിയായിരുന്ന സതീഷിന്റെതായിരുന്നു ഇത്. 2006-2007 കാലയളവില്‍ ഇരുവരും സഹപാഠികളായിരുന്നു. 2017ല്‍ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു ഇരുവരും.

ഇതിനിടെ സതീഷ് പതിവായി പൊലീസുകാരിയെ വിളിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്തിരുന്നു. പിന്നീട് ഫോണ്‍കോളുകള്‍ എടുക്കാതെയായപ്പോള്‍ സതീഷ് യുവതിയെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യുവതി സതീഷിനെ വിളിക്കുകയും വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് എന്തിനാണെന്ന് ചോദിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ ഇതിന്റെ പേരില്‍ വഴക്കിട്ടു. ഇതിന് പിന്നാലെ യുവതിക്ക് ഒരു പണി കൊടുക്കാന്‍ സതീഷ് തീരുമാനിച്ചു, അങ്ങനെയാണ് പബ്ലിക് ടോയ്ലറ്റില്‍ യുവതിയുടെ ഫോണ്‍ നമ്ബര്‍ എഴുതിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആരിഫ് മുഹമ്മദ് ഖാന്‍ അധികാരഭിക്ഷ യാചിച്ച വ്യക്തി; മുന്നറിയിപ്പുമായി സിപിഐ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയപാര്‍ട്ടികളോട് അധികാരഭിക്ഷ യാചിച്ച വ്യക്തിയാണെന്നും കേരളത്തില്‍ നിയോഗിച്ചത് സംഘപരിവാര്‍ അജണ്ട നടപ്പാക്കാനെന്നുമാണ് സി പി ഐ മുഖപത്രത്തിന്റെ വിമര്‍ശനം. എന്നാല്‍ കേരളം പോലെ രാഷ്ട്രീയജനാധിപത്യമതേതര മാന്യതകളെല്ലാം പുലര്‍ത്തുന്ന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലേക്ക് ആരിഫിനെ ആര്‍ എസ് എസ് നിയോഗിച്ചതുതന്നെ അവരുടെ അജണ്ട വേഗത്തിലാക്കുന്നതിനാണെന്നാണ് മുഖപത്രത്തില്‍ പറയുന്നത്. ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച്‌ ഭരണഘടനാവിരുദ്ധമായി […]

You May Like

Subscribe US Now