ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം ഗൗരവതരം: ഉമ്മന്‍ ചാണ്ടി

author

തിരുവനന്തപുരം:  ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം ഗൗരവതരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആക്ഷേപം പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടി എടുക്കാന്‍ വൈകിയെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചകള്‍ കഴിഞ്ഞാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനും അഴിമതി നടന്നതായി വെളിപ്പെടുത്തിയ കേസ് എങ്ങനെ രാഷ്ട്രീയ പ്രേരിതമാകുമെന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷന്‍ ഭവനനിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) 35ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനാക്കുറ്റവും ചുമത്തിയാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുശാന്ത് സിംഗിന്റെ ദുരൂഹ മരണം: അന്വേഷണം വഴിതിരിച്ചുവിടുന്നതായി അധിര്‍ രഞ്ജന്‍ ചൗധരി

മുംബൈ: ബോളിവുഡിലെ ലഹരി ഇടപാട് അന്വേഷണത്തിനെതിരെ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. സുശാന്ത് സിംഗിന്റെ മരണത്തില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും എന്താണ് കണ്ടെത്തിയത് ? നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണത്തിലേക്ക് അവര്‍ കാര്യങ്ങള്‍ തിരിച്ചു വിടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ബിജെപിയുടെയും മോദിയുടെയും അടുത്ത ആളുകളാണെന്നാണ് അറിഞ്ഞത്. ലഹരികേസില്‍ എല്ലാ നടിമാരെയും വിളിച്ചു ചോദ്യം ചെയ്യുകയാണ്.

You May Like

Subscribe US Now