ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ ഇന്ന് യു വി ജോസിനെ ചോദ്യം ചെയ്യും

author

കൊച്ചി :വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയിലെ ക്രമക്കേട് കേസില്‍ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചി കടവന്ത്രയിലെ സിബിഐ ഓഫീസിലെത്തണമെന്നാണ് യു വി ജോസിനുള്ള നിര്‍ദേശം.

ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രെസന്റുമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി കരാറില്‍ ഒപ്പിട്ടത് യു വി ജോസായിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട 6 പ്രധാന രേഖകള്‍ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍, ലൈഫ് മിഷന്‍ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍, യൂണിടാക്കും സെയ്ന്‍ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആര്‍ എല്‍ വി രാമകൃഷ്ണന്‍ വിഷയത്തില്‍ കെ.പി.എ.സി ലളിത പറഞ്ഞത്​ കള്ളം ​; ഫോണ്‍ സംഭാഷണം പുറത്ത്

തൃ​ശൂ​ര്‍: ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ സ​ഹോ​ദ​ര​നും പ്ര​മു​ഖ ന​ര്‍​ത്ത​ക​നു​മാ​യ ആ​ര്‍.​എ​ല്‍.​വി രാ​മ​കൃ​ഷ്​​ണ​ന്​ മോ​ഹി​നി​യാ​ട്ട​ത്തി​ന് അ​വ​സ​രം നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ആ​ത്​​മ​ഹ​ത്യ ശ്ര​മം സം​ഭ​വ​ത്തി​ല്‍ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ര്‍​പേ​ഴ്സ​ന്‍ കെ.​പി.​എ.​സി ല​ളി​ത​യു​ടെ ​പ്ര​സ്​​താ​വ​ന തെ​റ്റെ​ന്ന്​ തെ​ളി​ഞ്ഞു. രാ​മ​കൃ​ഷ്ണ​നും കെ.​പി.​എ.​സി ല​ളി​ത​യും ത​മ്മിലുള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത് വ​ന്നു. അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച്‌ ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്ബ് നടി കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ച്‌ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ […]

You May Like

Subscribe US Now