ലൈഫ് മിഷന്‍ പ്രഖ്യാപനച്ചടങ്ങിന് സര്‍ക്കാര്‍ ചിലവിട്ടത് ലക്ഷങ്ങള്‍

author

ലൈഫ് മിഷന്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണത്തിന്റെ പ്രഖ്യാപനച്ചടങ്ങിന് സര്‍ക്കാര്‍ ചിലവിട്ടത് ലക്ഷങ്ങള്‍. 33,21223 രൂപയാണ് ചടങ്ങ് സംഘടിപ്പിക്കാന്‍ ചിലവിട്ടിരിക്കുന്നത്. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങിന്‍റെ കണക്കാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 29 ന് പുത്തരിക്കണ്ടം മൈതാനത്തായിരുന്നു ഈ പരിപാടി ഒരുക്കിയത്.

സ്റ്റേജിനും ഡെക്കറേഷനും പരസ്യത്തിനും വേണ്ടിയാണ് ഇത്രയും തുക മുടക്കിയത്. ആ സമയത്തും സാമ്ബത്തിക ബുദ്ധിമുട്ടിലായിരുന്നു സംസ്ഥാനം ഉണ്ടായിരുന്നത്. ഇത് വകവെക്കാതെയാണ് ലക്ഷങ്ങള്‍ മുടക്കി ഇത്തരമൊരു പരിപാടി ഒരുക്കിയിരിക്കുന്നത്. ഇതില്‍ 23 ലക്ഷം രൂപയും ലൈഫ് മിഷന്‍ തന്നെയാണ് ചിലവഴിച്ചിട്ടുള്ളത്. ബാക്കി അഞ്ച് ലക്ഷം രൂപ ജില്ല പാഞ്ചായത്തും അഞ്ച് ലക്ഷം രൂപ തിരുവനന്തപുരം കോര്‍പ്പറേഷനുമാണ് ചിലവാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാഹന പരിശോധനയുടെ ഇടയില്‍ ട്രാഫിക് പോലീസിനെ മര്‍ദ്ദിച്ച സ്ത്രീ പിടിയില്‍

മുംബൈ: വാഹന പരിശോധനയ്ക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുംബൈയില്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. സാങ്ക്രിത തിവാരിയെന്ന സ്ത്രീയെയും സുഹൃത്തിനെയുമാണ് അറസ്റ്റ് ചെയ്തത്. ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടതിന് പിന്നാലെയാണ് തര്‍ക്കവും മര്‍ദ്ദനവും. സുഹൃത്തായ മുഹ്സിന്‍ ഷെയ്ക്ക് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. തന്നെ പൊലീസുകാരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് വീഡിയോയില്‍ സാങ്ക്രിത പറയുന്നുണ്ട്.

You May Like

Subscribe US Now