ലൈ​ഫ് മി​ഷ​ന്‍: ഐ​ ഫോ​ണ്‍ കിട്ടിയ ഏഴു പേരെയും ക​ണ്ടെ​ത്തി

author

കൊ​​​ച്ചി: ലൈ​​​ഫ് മി​​​ഷ​​​ന്‍ ക്ര​​മ​​ക്കേ​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ ഐ​ ​​ഫോ​​​ണു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച ദു​​​രൂ​​​ഹ​​​ത​​​യ്ക്ക് അ​​ന്ത്യ​​മാ​​യി. യു​​​ണി​​​ടാ​​​ക് ഉ​​​ട​​​മ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലേ​​​ക്കാ​​​യി സ്വ​​​പ്ന സു​​​രേ​​​ഷി​​​നു വാ​​​ങ്ങി ന​​​ല്‍​കി​​​യ ഏ​​ഴ് ഐ​​​ഫോ​​​ണു​​​ക​​​ള്‍ ആ​​​ര്‍​ക്കൊ​​​ക്കെ ല​​ഭി​​ച്ചെ​​ന്ന് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ക​​ണ്ടെ​​ത്തി. ഏറ്റവും വിലപിടിപ്പുള്ളത് യൂണിടാക് എംഡി: സന്തോഷ് ഈപ്പന്റെ പക്കല്‍ തിരിച്ചെത്തിയതായി കണ്ടെത്തി. ഇതുവരെ ഈ ഫോണ്‍ ആരെല്ലാം ഉപയോഗിച്ചിട്ടുണ്ടെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

1.14 ലക്ഷം രൂപ വിലയുള്ള ഈ ഐഫോണ്‍ സമ്മാനിച്ചത് യുഎഇ കോണ്‍സല്‍ ജനറലിനാണെന്നും കൂടുതല്‍ മികച്ച ഫോണ്‍ ആവശ്യപ്പെട്ട് അദ്ദേഹം അതു തിരിച്ചു നല്‍കിയെന്നുമാണു സന്തോഷ് ഈപ്പന്റെ പുതിയ മൊഴി. പകരം വിലകൂടിയ മറ്റൊരു ഐഫോണ്‍ വാങ്ങി നല്‍കിയെന്നും മൊഴിയുണ്ട്. ഇതിനൊപ്പം വാങ്ങിയ ഒരു ലക്ഷത്തോളം രൂപ വിലയുള്ള ഫോണ്‍ ഉപയോഗിക്കുന്നതു ശിവശങ്കറായിരുന്നു. ഒ​​​രു ഫോ​​​ണ്‍ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍റെ കൈവശമുണ്ട്. എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര്‍, പ​​​ര​​​സ്യ ക​​​മ്ബ​​​നി ഉ​​​ട​​​മ പ്ര​​​വീ​​​ണ്‍ രാ​​​ജ്, എ​​​യ​​​ര്‍ അ​​​റേ​​​ബ്യ മാ​​​നേ​​​ജ​​​ര്‍ പ​​​ത്മ​​​നാ​​​ഭ​​ശ​​​ര്‍​മ, കോ​​​ണ്‍​സു​​​ല്‍ ജ​​​ന​​​റ​​​ല്‍ എ​​​ന്നി​​​വ​​​രാ​​​ണ് ഫോ​​ണ്‍ കി​​ട്ടി​​യ അ​​​ഞ്ചു പേ​​​ര്‍. അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ​​​ര്‍ രാ​​​ജീ​​​വ​​​ന്‍, കൊ​​​ല്ലം സ്വ​​​ദേ​​​ശി ജി​​​ത്തു എ​​​ന്നി​​​വ​​​രാ​​​ണ് ബാ​​​ക്കി ര​​​ണ്ടു ഫോ​​​ണു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ആദ്യത്തെ 6 ഫോണുകള്‍ കൊച്ചിയില്‍ നിന്നും ഒരെണ്ണം തിരുവനന്തപുരത്തു നിന്നുമാണു വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രശസ്ത വയലിനിസ്റ്റ് ടി എന്‍ കൃഷ്ണന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് പ്രൊഫസര്‍ ടി എന്‍ കൃഷ്ണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. രാജ്യത്തിനകത്തും പുറത്തുമായി നിരവധി കച്ചേരികള്‍ അവതരിപ്പിച്ച അദ്ദേഹം പത്മഭൂഷന്‍ ബഹുമതിക്കും അര്‍ഹനായിട്ടുണ്ട്. ഫിഡില്‍ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന ഭാഗവതര്‍ മഠത്തില്‍ എ നാരായണ അയ്യരുടേയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബര്‍ ആറിന് തൃപ്പൂണിത്തുറയിലാണ് ടി എന്‍ കൃഷ്ണനെന്ന തൃപ്പുണിത്തുറ നാരായണയ്യര്‍ കൃഷ്ണന്‍ ജനിച്ചത്. പിതാവിന്റെ കീഴില്‍ മൂന്നാം വയസുമുതല്‍ […]

You May Like

Subscribe US Now