ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്ന പ​രാ​തി; ഇ​ഡി​യോ​ട് നി​യ​മ​സ​ഭാ സ​മി​തി വി​ശ​ദീ​ക​ര​ണം തേ​ടും

author

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്ന പ​രാ​തി​യി​ല്‍ ഇ​ഡി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ന്‍ നി​യ​മ​സ​ഭ എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. ജെ​യിം​സ് മാ​ത്യു എം​എ​ല്‍​എ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ലൈ​ഫ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു പ​രാ​തി.

ഇ​ഡി അ​സി.​ഡ​യ​റ​ക്ട​ര്‍ പി.​രാ​ധാ​കൃ​ഷ്ണ​ന് എ​തി​രെ​യാ​ണ് ജെ​യിം​സ് മാ​ത്യു എം​എ​ല്‍​എ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഏ​ഴ് ദി​വ​സ​ത്തി​ന​കം നോ​ട്ടീ​സി​ല്‍ ഇ​ഡി വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ല്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ചു​വ​രു​ത്തും.

ദേ​ശീ​യ ഏ​ജ​ന്‍​സി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത് അ​പൂ​ര്‍​വ ന​ട​പ​ടി​യാ​ണ്. പി.​ടി.​തോ​മ​സി​നും എം.​സി. ക​മ​റു​ദ്ദീ​നു​മെ​തി​രെ​യു​ള്ള പ​രാ​തി​യി​ലും വി​ശ​ദീ​ക​ര​ണം തേ​ടും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ ഫോണ്‍ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തല്‍

കെ ഫോണ്‍ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തല്‍. യുണീടാക് എനര്‍ജി സൊല്യൂഷന്‍സിന്റെ പേരിലാണ് പങ്കെടുത്തത്. സന്തോഷ് ഈപ്പന്റെ ടെലകോം മേഖലയിലെ സ്ഥാപനമാണിത്. യുണീടാകിനെ എത്തിക്കാന്‍ ശ്രമിച്ചത് ശിവശങ്കറും സ്വപ്നയുമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. പ്രതികള്‍ വന്‍തുക കമ്മീഷനായി ലക്ഷ്യമിട്ടിരുന്നുവെന്നും പദ്ധതി ലാഭകരമല്ലെന്ന് കണ്ട് യുണീടാക് ഒടുവില്‍ പിന്‍മാറുകയായിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. കെ ഫോണ്‍ കരാര്‍ നേടിയ സ്ഥാപനത്തിന് കീഴിലെ ഒരു കമ്ബനിയില്‍ സ്വപ്നയുടെ ബന്ധുവിന് ജോലി തരപ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് […]

You May Like

Subscribe US Now