വാഷിംഗ്ടണ്‍ | ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ലോകത്ത് സംഹാര താണ്ഡവം തുടരുന്നു. വൈറസിന്റെ പിടിയില്‍പ്പെട്ട് ഇതിനകം ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കൃത്മായി പറഞ്ഞാല്‍ 1,261,971 പേര് മരണത്തിന് കീഴടങ്ങി. വൈറസ് മൂലം 50,728,889 പേരാണ് രോഗബാധിതരായത്. ഇതില്‍ 35,792,588 പേര് രോഗമുക്തി കൈവരിച്ചു. നിലവില്‍ 13,674,330 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 92,573 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആഗോള കണക്കുകള്‍ പറയുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്പെയിന്, അര്‍ജന്റീന, ബ്രിട്ടന്, കോളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധയില്‍ ആദ്യ പത്തിലുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കോവിഡ് നിരീക്ഷണത്തില്‍
Mon Nov 9 , 2020
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന് പുത്തലത്തിനും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രോഗബാധിതരുമായി നേരിട്ട് സമ്ബര്‍ക്കമുള്ള പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ നീരീക്ഷണത്തില്പ്പോയി. ഇവരുമായി സമ്ബര്ക്കമില്ലാതിരുന്നതിനാല് മുഖ്യമന്ത്രി ഇതുവരെ നിരീക്ഷണത്തില്‍ പോയിട്ടില്ല.
