ലോകത്ത്‌ ഏറ്റവുമധികം പ്രതിദിന രോഗികള്‍ ഇന്ത്യയില്‍; ഇന്നലെ 83,883 പേര്‍ക്ക് കോവിഡ് ; മരണം 1043

author

ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്കയായി കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 83,883 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.

ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 38,53,407 ആയി ഉയര്‍ന്നു. 8,15,538 ആളുകളാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്.

ഇന്നലെ മാത്രം 1043 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 67,376 ആയി. 29,70,493 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സെപ്റ്റംബര്‍ രണ്ടുവരെ 4,55,09,380 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ മാത്രം 11,72,179 സാംപിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മികച്ച ചിന്തകരുടെ പട്ടികയില്‍ ശൈലജ ടീച്ചര്‍ ഒന്നാമത്; അംഗീകാരം കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി

കോവിഡ് കാലത്ത് തന്റെ ചിന്തകളെ പ്രായോഗികതലത്തില്‍ എത്തിച്ച്‌ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച 50 പേരില്‍ ഒന്നാമത് എന്ന രാജ്യാന്തര അംഗീകാരം നേടിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ. ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ പേര് കണ്ടെത്താനായി ലണ്ടന്‍ ആസ്ഥാനമായ പ്രോസ്‌പെക്‌ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ ആണ് ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്. കേരളത്തില്‍ കോവിഡ് പോരാട്ടത്തിന് മികച്ച നേതൃത്വം നല്‍കിയതിനാണ് ഈ അംഗീകാരം ലഭിച്ചത്. ഇരുപതിനായിരം പേര്‍ പങ്കെടുത്ത വോട്ടെടുപ്പിന്റെ […]

You May Like

Subscribe US Now