ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത്തിയെട്ട് ലക്ഷം കടന്നു

author

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 4,68,04,418 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ പന്ത്രണ്ട് ലക്ഷം കടന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം 12,05,044 പേരാണ് മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,37,42,719 ആയി ഉയര്‍ന്നു.24 മ​ണി​ക്കൂ​റി​നി​ടെ 436,346 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 5,299 പേ​ര്‍ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍​റീ​ന, കൊ​ളം​ബി​യ, ബ്രി​ട്ട​ന്‍. മെ​ക്സി​ക്കോ, പെ​റു, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റ്റ​ലി, ഇ​റാ​ന്‍, ജ​ര്‍​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍.യുഎസില്‍ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം കടന്നു. 2,36,471 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത് ലക്ഷം പിന്നിട്ടു.ബ്രസീലില്‍ അമ്ബത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.1,60,104 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത് ലക്ഷത്തോട് അടുക്കുന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. നിലവില്‍ 5,70,458 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 74,91,513 പേര്‍ രോഗമുക്തി നേടി. 1,22,111 പേര്‍ മരിച്ചു. ഒക്ടോബറില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മയക്കുമരുന്ന് കേസ് ; ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെടും

ബംഗളൂരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യപരിശോധനകള്‍ക്ക് ശേഷം ഉച്ചയോടെയാകും ബിനീഷിന് കോടതിയില്‍ ഹാജരാക്കുക. മയക്കു മരുന്ന് കേസില്‍ ബിനീഷിനെതിരെ എന്‍സിബിയും നടപടി എടുത്തിട്ടുണ്ട്. അതിനാല്‍ ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി കോടതിയില്‍ ആവശ്യപ്പെടും എന്നാണ് വിവരം. ഒക്ടോബര്‍ 29 […]

You May Like

Subscribe US Now