‘ലോക്കറില്‍ നിന്ന്​ പിടികൂടിയ ഒരു കോടി ശിവശങ്കറിന് ലഭിച്ച കൈക്കൂലി’; ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത്​​ ഇ.ഡി കോടതിയില്‍

author

കൊ​ച്ചി: യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റിന്റെ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്​​ന സു​രേ​ഷിന്റെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നു​ള്ള കൈ​ക്കൂ​ലി​യാ​യി​രു​ന്നു​വെ​ന്ന്​ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി). ശി​വ​ശ​ങ്ക​റി​നെ ഒ​രു ദി​വ​സം കൂ​ടി ക​സ്​​റ്റ​ഡി​യി​ല്‍ വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലും ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത്​ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ്​ (ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക കോ​ട​തി ) മുമ്ബാ​കെ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലു​മാ​ണ്​ ഇ.​ഡി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ണ്‍​സു​ലേ​റ്റി​ലെ സാമ്ബ​ത്തി​ക വി​ഭാ​ഗം ത​ല​വ​ന്‍ ഖാ​ലി​ദ്​ വ​ഴി യൂ​ണി​ടാ​ക്​ ബി​ല്‍​ഡേ​ഴ്​​സ്​ സ്വ​പ്​​ന​ക്ക്​ ന​ല്‍​കി​യ ഈ ​തു​ക ശി​വ​ശ​ങ്ക​റി​നു​ള്ള ക​മീ​ഷ​നാ​യി​രു​ന്നു​വെ​ന്നാ​ണ്​ ഇ.​ഡി കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ച​ത്. ഇ​തു​വ​രെ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളി​ല്‍ ​നി​ന്ന്​ കു​റ്റ​കൃ​ത്യ​ത്തിന്റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ ശി​വ​ശ​ങ്ക​റാ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​താ​യും ഇ.​ഡി ചൂ​ണ്ടി​ക്കാ​ട്ടി.

യൂ​നി​ടാ​ക്​ ബി​ല്‍​ഡേ​ഴ്​​സി​ന്റെ സ​ന്തോ​ഷ്​ ഈ​പ്പ​നു​മാ​യി ശി​വ​ശ​ങ്ക​റി​ന്​ അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളാ​യ ലൈ​ഫ്​ മി​ഷ​ന്‍, കെ ​ഫോ​ണ്‍ എ​ന്നി​വ​യി​ല്‍ യൂ​നി​ടാ​കി​നെ പ​ങ്കാ​ളി​യാ​ക്കാ​ന്‍ ശി​വ​ശ​ങ്ക​ര്‍ താ​ല്‍​പ​ര്യ​പ്പെ​ട്ടി​രു​ന്നു. കൂ​ടാ​തെ, സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​ടെ ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ സ്വ​പ്​​ന​ക്ക്​ ശി​വ​ശ​ങ്ക​ര്‍ കൈ​മാ​റി​യി​രു​ന്നെ​ന്ന്​ വ്യക്തമാ​യി​ട്ടു​ണ്ട്. കൈ​ക്കൂ​ലി ല​ക്ഷ്യം​വെ​ച്ചാ​ണ്​ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ട​ത​ട​ക്ക​മു​ള്ള നി​ര്‍​ണാ​യ​ക ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​ത്. ലൈ​ഫ്​ മി​ഷ​നി​ലെ 36 പ്രോ​ജ​ക്​​ടു​ക​ളി​ല്‍ 26 എ​ണ്ണ​വും ന​ല്‍​കി​യ​ത്​ ര​ണ്ട്​ ക​മ്ബ​നി​ക്കാ​ണെ​ന്നും ടെ​ന്‍​ഡ​ര്‍ വി​വ​ര​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ്​ ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നും ഇ.​ഡി ആ​രോ​പി​ച്ചു.

സ്വ​പ്​​ന​ക്കും ഖാ​ലി​ദി​നും പ​ണം ന​ല്‍​കി​യ​താ​യി ശി​വ​ശ​ങ്ക​റി​ന്​ അ​റി​യാ​മാ​യി​രു​ന്നു. ശി​വ​ശ​ങ്ക​റു​മാ​യി ഏ​റെ അ​ടു​പ്പ​മു​ള്ള ഏ​താ​നും പേ​രു​ടെ വി​വ​ര​ങ്ങ​ള്‍ സ്വ​പ്​​ന സു​രേ​ഷ്​ ചോ​ദ്യം ചെ​യ്യ​ലി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ​താ​യും ഇ.​ഡി പ​റ​ഞ്ഞു. ഇ​തി​ല്‍ ഒ​രാ​ള്‍ ഡൗ​ണ്‍ ടൗ​ണ്‍ പ്രോ​ജ​ക്​​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളാ​ണെ​ന്നും ഇ.​ഡി ബോ​ധി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ എ​ന്ന നി​ല​യി​ല്‍ ശി​വ​ശ​ങ്ക​റു​ടെ ഇ​ട​പെ​ട​ലി​ല്ലാ​തെ യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റി​െന്‍റ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി 20 ത​വ​ണ​യോ​​ളം സ്വ​ര്‍​ണം ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ന്‍ പ്ര​തി​ക​ള്‍​ക്ക്​ ക​ഴി​യി​ല്ലെ​ന്നും ഇ.​ഡി ചൂ​ണ്ടി​ക്കാ​ട്ടി.

സ്വ​പ്​​ന ന​ട​ത്തി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ശി​വ​ശ​ങ്ക​റിന്റെ സ​ഹാ​യ​മു​ണ്ട്. പ​ണ​മി​ട​പാ​ട്​ സം​ബ​ന്ധി​ച്ച്‌​ ശി​വ​ശ​ങ്ക​റി​ന്​ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന്​ സ്വ​പ്​​ന സു​രേ​ഷിന്റെ​യും ചാ​ര്‍​​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ന്റ്​ വേ​ണു​ഗോ​പാ​ലിന്റെ​യും മൊ​ഴി​ക​ളി​ല്‍ ​നി​ന്ന്​ വ്യ​ക്ത​മാ​കു​ന്നു​ണ്ടെ​ന്നും ഇ.​ഡി പ​റ​ഞ്ഞു. ശി​വ​ശ​ങ്ക​റി​നെ ഒ​രു ദി​വ​സം കൂ​ടി ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച കോ​ട​തി ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

' മിഷന്‍ റോജ്‌ഗര്‍ ' പദ്ധതി പ്രകാരം 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗി സര്‍ക്കാര്‍

ലക്നൗ: അടുത്ത വര്‍ഷം മാര്‍ച്ചോടെ പൊതു, സ്വകാര്യമേഖലകളില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉത്തര്‍പ്രദേശ്. ‘ മിഷന്‍ റോജ്‌ഗര്‍ ‘ എന്ന പദ്ധതി പ്രകാരം 2021 മാര്‍ച്ചോടെ സംസ്ഥാനത്തെ 50 ലക്ഷത്തിലേറെ യുവാക്കള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ മേഖലയിലുമടക്കം ജോലിയ്ക്കായി അപേക്ഷിക്കാന്‍ അവസരം ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇതിനായി പ്രത്യേക ഹെല്‍പ് ഡെസ്കുകള്‍ ആരംഭിക്കുമെന്നും ഒഴിവ് സംബന്ധിച്ച വിവരങ്ങള്‍ അടക്കം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. പ്രത്യേക ആപ്പും […]

You May Like

Subscribe US Now