ലോ​ക​ത്ത് കോ​വി​ഡ് ബാധിതരുടെ എണ്ണം 3.14 കോടി കടന്നു

author

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയര്‍ന്നു. 2,24,000 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,68,000ത്തിലധികം പേരാണ് രോഗം മൂലം മരണമടഞ്ഞത്. 23,094,214പേര്‍ രോഗമുക്തി നേടി.അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, സ്പെ​യി​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, അ​ര്‍​ജ​ന്‍റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ ആ​ദ്യ 10 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.

യു.എസില്‍ ആകെ മരണം രണ്ട് ലക്ഷം കവിഞ്ഞു. ഇതുവരെ 204,506 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 7,046,135 ആയി. മിക്ക സംസ്ഥാനങ്ങളിലും രോഗ വ്യാപനത്തില്‍ ശമനം ഉണ്ടായിട്ടില്ല. 31 സംസ്ഥാനങ്ങളിലെ പുതിയ കേസുകള്‍ മുന്‍ ആഴ്ചകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 10% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ജോണ്‍സ് ഹോപ്ക്കിന്‍സ് സര്‍വകലാശാലയിലെ കണക്ക് വ്യക്തമാക്കുന്നു. ബ്രസീലില്‍ ഇതുവരെ 4,560,083 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 137,350 പേരാണ് മരണമടഞ്ഞത്. സുഖംപ്രാപിച്ചവരുടെ എണ്ണം 3,887,199 ആയി.

കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്. ഇന്നലെ 86,961 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോട ആകെ രോഗികളുടെ എണ്ണം 54,87,580 ആയി. പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഇന്നലെ തൊണ്ണൂറായിരത്തില്‍ താഴെ എത്തി. 43, 96, 399 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 1130 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 87882 ആയി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശമ്ബളം പിടിക്കാനുളള തീരുമാനത്തിനെതിരായ എതിര്‍പ്പ്; സര്‍വീസ് സംഘടനകളുമായി ധനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കാനുളള തീരുമാനത്തിനെതിരേ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ സര്‍വീസ് സംഘടനാ പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ധനമന്ത്രി തോമസ് ഐസക്കാണ് ചര്‍ച്ച നടത്തുന്നത്. ജീവനക്കാരുടെ ആറുദിവസത്തെ ശമ്ബളം അഞ്ചുമാസത്തേക്ക് പിടിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, എന്‍ജിഒ യൂനിയനടക്കം ഇതിനെതിരേ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് അടിയന്തരമായി യോഗം ചേരുന്നത്. അതേസമയം, സര്‍ക്കാര്‍ നിലപാടില്‍നിന്ന് പിന്‍മാറുമെന്ന സൂചനയൊന്നും ഇതുവരെയില്ല. സര്‍ക്കാര്‍ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിയുടെ […]

You May Like

Subscribe US Now