പത്തനംതിട്ട : വനംവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. കേസ് ഏറ്റെടുക്കുന്നതിന്്റെ ഭാഗമായി സിബിഐ തിരുവനന്തപുരം യൂണിറ്റ് പോലീസില്‍ നിന്ന് കേസ് ഫയലുകള്‍ ഏറ്റുവാങ്ങി. ദൂതന് വഴിയാണ് കേസ് ഡയറി സിബിഐക്ക് കൈമാറിയത്.
ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍്റെ പശ്ചാത്തലത്തില്‍ ആണ് സി- ബ്രാഞ്ച് സംഘം കേസ് ഡയറി സിബിഐയ്ക്ക് കൈമാറിയത്. പ്രത്യേക ദൂതന് മുഖേന തിരുവനന്തപുരത്തെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫിസില്‍ എത്തിക്കുകയlയിരുന്നു. കേസ് അന്വേഷണത്തിന്‍്റെ നിലവിലെ വിശദാംശങ്ങള്‍ സിബിഐ സംഘം വിലയിരുത്തും.
രണ്ടു ദിവസത്തിനകം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. പ്രാഥമിക റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയ്ക്കാണ് കൈമാറുക. പോലീസ് ആരെയും പ്രതിചേര്‍ത്തിട്ടില്ലാത്തതിനാല്‍ സിബിഐ എഫ്ഐആറിലും പ്രതികളുണ്ടാകാന്‍ ഇടയില്ല. പിന്നീടുള്ള അന്വേഷണ ഘട്ടത്തില്‍ മാത്രമേ പ്രതി പട്ടിക തയ്യറാക്കുകയുള്ളു. റീ- പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന മത്തായിയുടെ കുടുംബത്തിന്‍്റെ ആവശ്യം സിബിഐ സംഘം തള്ളിക്കളഞ്ഞിട്ടില്ല. വീണ്ടും പോസ്റ്റുമോര്‍ട്ടം വേണ്ടി വന്നാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനലില്‍ സിബിഐ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തും.