വനിതാ ടി 20 ചലഞ്ച്; ഫൈനല്‍ ഇന്ന്

author

ഷാര്‍ജ: ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസ് വനിതാ ടി 20 ചലഞ്ചിന്റെ ഫൈനലില്‍ ഇന്ന് സ്മൃതി മന്ദാനയുടെ ട്രെയല്‍ബ്ലെയ്‌സേഴ്‌സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 ന് കളി തുടങ്ങും. ആവേശകരമായ അവസാന ലീഗ് മത്സരത്തില്‍ ട്രെയല്‍ബ്ലെയ്‌സേഴ്‌സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചാണ് സൂപ്പര്‍നോവാസ് ഫൈനലില്‍ കടന്നത്. സുപ്പര്‍നോവാസിനോട് തോറ്റെങ്കിലും മികച്ച റണ്‍ശരാശരിയില്‍ മിതാലി രാജിന്റെ വെലോസിറ്റിയെ മറികടന്ന് ട്രെയല്‍ബ്ലെയ്‌സേഴ്‌സും ഫൈനലില്‍ കടന്നു.

സൂപ്പര്‍നോവസ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിവാദങ്ങള്‍ അവസാനിക്കുന്നില്ല; മന്ത്രി കെ ടി ജലീലിന്റെ പി എച്ച്‌ ഡി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: വിശുദ്ധ ഗ്രന്ഥം കടത്തിയത് , പ്രോട്ടോകോള്‍ ലംഘനം തുടങ്ങിയ വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുന്ന മന്ത്രി കെ ടി ജലീലിന്റെ പി എച്ച്‌ ഡിയും നഷ്ടമാകുമോ? ജലീലിന്റെ പി എച്ച്‌ ഡി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പി എച്ച്‌ ഡി പ്രബന്ധം പരിശോധിച്ച്‌ ഉചിതമായ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കി. പ്രബന്ധം മൗലികമല്ലെന്ന പരാതിയെ തുടര്‍ന്നാണ് നീക്കം. മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് […]

Subscribe US Now