തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിന് മുമ്ബ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ രേഖപ്പെടുത്തിയത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ഇമെയില്‍ വിലാസവും ഫോണ്‍നമ്ബറും. സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്.ഐ അറസ്റ്റ് ചെയ്ത വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്ബരും ഇമെയില്‍ വിലാസവുമാണ് ബാലഭാസ്കറിന്റെ ഇന്‍ഷുറന്‍സ് സര്ട്ടിഫിക്കറ്റിലുള്ളതെന്ന് കണ്ടെത്തി. മരണത്തിന് എട്ട് മാസം മുമ്ബാണ് ബാലഭാസ്കറിന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. ഇതു സംബന്ധിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങി. ഇതില്‍ ദുരൂഹതയുണ്ടെന്ന ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബാലഭാസ്കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെയും, എല്‍.ഐ.സി മാനേജര്‍, ഇന്‍ഷുറന്‍സ് ഡെവലപ്പ്മെന്റ് ഓഫിസര്‍ എന്നിവരെയും സി.ബി.ഐ ചോദ്യം ചെയ്തു.
കോണ്‍ഗ്രസുമായുള്ള സഖ്യ;12 വര്‍ഷത്തെ പ്രതിച്ഛായ തകര്‍ന്നെന്ന് എച്ച്.ഡി. കുമാരസ്വാമി
Sun Dec 6 , 2020
ബംഗളുരു: കോണ്‍ഗ്രസുമായുള്ള സഖ്യ സര്‍ക്കാര്‍ ഏറെക്കാലംകൊണ്ടു കെട്ടിപ്പടുത്ത മികച്ച പ്രതിച്ഛായ ഇല്ലാതാക്കിയെന്ന് എച്ച്.ഡി. കുമാരസ്വാമി ബിജെപിയുടെ ബി ടീം എന്നു ആക്ഷേപിച്ച് കോണ്‍ഗ്രസുമായി താന്‍ സഖ്യത്തിനു തയാറായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി . എന്നാല്‍ പിതാവാണ് സഖ്യത്തിനു നിര്‍ബന്ധിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി .12 വര്‍ഷത്തെ പ്രതിച്ഛായയാണ് കോണ്‍ഗ്രസ് സഖ്യത്തോടെ തകര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
