ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് മകരസംക്രാന്തി- ബിഹു- പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മകരസംക്രാന്തിയിലെ വിശുദ്ധമായ സൂര്യോദയം എല്ലാവരുടെയും ജീവിതത്തില്‍ പുതിയ ഊര്‍ജ്ജവും ഉത്സാഹവും നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ.
‘ഏവര്‍ക്കും, പ്രത്യേകിച്ച് തമിഴ് സഹോദരീ സഹോദരന്മാര്ക്ക് പൊങ്കല്‍ ആശംസകള്‍. ഈ വിശേഷ ഉത്സവം തമിഴ് സംസ്കാരത്തിന്റെ നന്മകള് വിളിച്ചോതുന്നു. നമുക്കെല്ലാം നല്ല ആരോഗ്യവും വിജയവും ഉണ്ടാകട്ടെ. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാനും സഹാനുഭൂതിയുടെ ഊര്‍ജ്ജം പ്രസരിപ്പിക്കാനും ഈ ഉത്സവം നമുക്ക് പ്രചോദനമാകട്ടെ.’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
‘വരാനിരിക്കുന്ന നാളുകള്‍ സന്തോഷം നിറഞ്ഞതാകട്ടെ. സര്‍വ്വേശ്വരന്റെ അനുഗ്രഹത്താല്‍ എല്ലായിടത്തും സാഹോദര്യവും സൗഖ്യവും നിറയട്ടെ. ഏവര്‍ക്കും ബിഹു ആശംസകള്‍.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.