വാഗമണ്ണിലെ ലഹരി നിശാപാര്‍ട്ടി :പ്രമുഖ യുവനടിയും പെടും, അന്വേഷണം കൂടുതല്‍ പേരിലേക്ക്

author

ഇടുക്കി: വാഗമണ്ണില്‍ ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ചത് അറസ്റ്റിലായ നബീലും സല്‍മാനുമെന്ന് പൊലീസ് കണ്ടെത്തല്‍. ‘ആഡ്രാ ആഡ്രാ’ എന്ന വാട്‌സ്‌ആപ് കൂട്ടായ്മയിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജയനും തൊടുപുഴ സ്വദേശി അജ്മലും ആയിരുന്നു വാട്‌സ്‌ആപ് കൂട്ടായ്മയുടെ അഡ്മിനുകള്‍.കൂട്ടായ്മയിലുള്ളത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 പേരാണ്.

എന്നാല്‍ ലഹരി മരുന്നില്‍ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ സ്വദേശിയായ സഹീറെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം സംഭവ ദിവസം വാഗമണ്ണില്‍ ഉണ്ടായിരുന്ന യുവനടിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നാണ് സൂചന. യുവനടി പാര്‍ട്ടിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് റെയ്ഡ് നടന്നതെന്നും പൊലീസ് കണ്ടെത്തലില്‍ വ്യക്തമായിട്ടുണ്ട്.

അതേസമയം പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ 49 പേരെ പൊലീസ് വിട്ടയച്ചു. ആവശ്യമെങ്കില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. എന്നാല്‍ റിമാന്‍ഡിലുള്ള പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. നിശാപാര്‍ട്ടിക്ക് എത്തിച്ച സ്റ്റാമ്ബ്, എംഡിഎംഎ, ഹെറോയിന്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിശാപാര്‍ട്ടി സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ മൂന്ന് യുവാക്കളുടെയും ഒരു യുവതിയുടെയും ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്കല്‍ പൊലീസിനെ അറിയിക്കാതെയായിരുന്നു നര്‍ക്കോട്ടിക്ക് സെല്‍ മിന്നല്‍ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന: ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയിലേക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക തിരികെ നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ സമീപിക്കും. സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ. ആര്യാമസുന്ദരം മുഖേന ഹര്‍ജി നല്‍കാനാണ് ആലോചന. ഇന്നലെ ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ക്ഷേത്ര സ്വത്തുവകകളുടെ അവകാശി ദേവനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പണം തിരികെ നല്‍കാന്‍ നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് തവണയായി പത്ത് കോടി രൂപയാണ് […]

You May Like

Subscribe US Now