വാട്സാപ്പ് വെബിലും ഇനി മുതല്‍ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും. നേരത്തെ മൊബൈല്‍ ഫോണിലൂടെ മാത്രമേ വാട്സാപ്പ് വീഡിയോ കോള്‍ സാധ്യമായിരുന്നുള്ളൂ.
പുതിയ അപ്ഡേഷനില്‍ വാട്സാപ്പ് ബന്ധപ്പെടുത്തിയിട്ടുള്ള സിസ്റ്റത്തിലും ( കംപ്യട്ടര്‍, ലാപ്ടോപ്പ്, ടാബ് ) എന്നിവയിലും വാട്സാപ്പ് വീഡിയോ കോള്‍ സാധ്യമാകും. മൊബൈല്‍ ഫോണിലൂടെയുള്ള വാട്സാപ്പ് വീഡിയോ കോളില്‍ പരമാവധി എട്ട് പേരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍, വാട്സാപ്പ് വെബ് വീഡിയോ കോളില്‍ പരമാവധി 50 പേരെ വരെ ഉള്‍ക്കൊള്ളിക്കാം.
ഇതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ലാപ്ടോപ്പിലോ കംപ്യൂട്ടറിലോ ആദ്യം വാട്സാപ്പ് ബന്ധിപ്പിക്കുക. ഇടതു ഭാഗത്ത് ഏറ്റവും മുകളിലെ കോണിലായി മൂന്ന് കുത്തുകള്‍ കാണാം. അതില്‍ ക്ലിക് ചെയ്യുക. അതില്‍ ‘ക്രിയേറ്റ് റൂം’ എന്ന ഓപ്ഷനുണ്ടായിരിക്കും. അതില്‍ ക്ലിക് ചെയ്യുക.
ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്ത് കിടപ്പുണ്ടെങ്കില്‍ നേരെ ക്രിയേറ്റ് റൂമിലേക്ക് പോകും. ശേഷം ‘Create Room As XXXX’ എന്ന് കാണാം. അതില്‍ ക്ലിക് ചെയ്യണം. ഈ വീഡിയോ ലിങ്ക് വാട്സാപ്പിലൂടെ ഷെയര്‍ ചെയ്യാം. ആരെയെല്ലാം വീഡിയോ കോളില്‍ ഉള്‍പ്പെടുത്തണമോ അവര്‍ക്കെല്ലാം ലിങ്ക് അയക്കണം. ഈ ലിങ്കില്‍ ക്ലിക് ചെയ്ത് അവര്‍ക്ക് വീഡിയോ കോളില്‍ പ്രവേശിക്കാന്‍ സാധിക്കും.