വാഹനപരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ് : 28 ദിവസത്തിനിടെ പെറ്റിയടിച്ചത് നാലരക്കോടി രൂപ

author

കൊച്ചി: 28 ദിവസത്തിനിടെ വാഹനപരിശോധന കര്‍ശനമാക്കിയ മോട്ടോര്‍ വാഹനവകുപ്പ് പെറ്റിയടിച്ചത് നാലരക്കോടി രൂപ. എന്നാല്‍ നിസാര കാര്യങ്ങള്‍ പോലും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ വന്‍ തുക ഈടാക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം , സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങളിട്ട് അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു.

ഇ ചെല്ലാന്‍ ആപ്ലിക്കേഷന്റ സഹായത്തോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് വാഹന പരിശോധന കര്‍ശനമാക്കുന്നത്. നിയമം ലംഘിച്ച വാഹനത്തിന്റ ചിത്രം എടുത്ത് ആപ്പില്‍ അപ് ലോഡ് ചെയ്താല്‍ ഉടമയുടെ ഫോണ്‍ നമ്ബരിലേക്ക് ഉടനടി പിഴത്തുകയുടെ സന്ദേശം എത്തും. ആപ്പ് വന്നതോടെ വാഹനത്തില്‍ വരുത്തിയിട്ടുള്ള എല്ലാ തരം മോടി പിടിപ്പിക്കലും പിടികൂടിത്തുടങ്ങി.

അയ്യായിരം രൂപയാണ് ഇതിന് പിഴ. നിര്‍ത്തിയിട്ട വണ്ടികള്‍ക്കും രക്ഷയില്ലാതായി. 20,623 പേരില്‍ 776 പേര്‍ക്കും കഴിഞ്ഞ 28 ദിവസത്തിനിടെ പണി കിട്ടിയത് വാഹനത്തിലെ മോടി പിടിപ്പിക്കലിനാണ്. ഒരു മാസത്തിനിടെ 4.42 കോടി രൂപയാണ് പെറ്റിയിനത്തില്‍ പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐ പി എല്‍; ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്

ഐ.പി.എല്‍ 13-ാം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. ഈ സീസണിലെ ഡല്‍ഹിയുടെ ആദ്യ തോല്‍വിയാണിത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ശി​ഖ​ര്‍ ധ​വാ​നെ​യും (34) ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​രേ​യും (17) ഋ​ഷ​ഭ് പ​ന്തി​നെ​യും (28) പ​റി​ച്ച […]

You May Like

Subscribe US Now