വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി ; എസ് ഐ അറസ്റ്റില്‍

author

കൊച്ചി: വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ എറണാകുളം മുളന്തുരുത്തിയില്‍ എസ് ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ്.ഐ പിടിയിയിലായത് .

വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയുമായി ബാബു സൗഹൃദം സ്ഥാപിച്ചു. അതിനു ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. ആദ്യ പീഡനത്തിനു ശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നുവെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. ഒരു മാസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ഒളിവില്‍ പോയ എസ്.ഐ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെണ്‍കുട്ടികളെ സംസ്കാരശീലരായി വളര്‍ത്തു എങ്കില്‍ പീഡനം തടയാം: ബിജെപി എംഎല്‍എ

ഉത്തര്‍പ്രദേശ്: ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. പെണ്‍കുട്ടികളെ സംസ്കാരശീലരായി വളര്‍ത്തിയാല്‍ പീഡനം എന്ന പ്രശ്നം ഉണ്ടാവില്ലെന്നാണ് ഉത്തര്‍ പ്രദേശിലെ ബൈരിയ മണ്ഡലത്തിലെ എംഎല്‍എ സുരേന്ദ്ര സിംഗ് എഎന്‍ഐയോട് പ്രതികരിച്ചത്. പെണ്‍കുട്ടികളെ നല്ല മൂല്യങ്ങള്‍ നല്‍കി വളര്‍ത്തണം. എന്നാല്‍ അധികാരവും വാളും കൊണ്ട് മാത്രം അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല പീഡനം. പീഡനം തടയുന്നതിനായി എല്ലാ രക്ഷിതാക്കളും തങ്ങളുടെ പെണ്‍മക്കളെ സംസ്കാരമുള്ളവരായി വളര്‍ത്തണം. ശാലീനമായ […]

Subscribe US Now