വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം : കെ.കെ ശൈലജ

author

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതീക്ഷിച്ച വിജയമാണ് ഇടതു മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. നല്ല കെട്ടുറപ്പോടെയാണ് ഇടതുമുന്നണി മത്സരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ ഇടതുപക്ഷ സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിലും ജനങ്ങള്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. ഇടതുപക്ഷം ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ജനങ്ങള്‍ക്കായുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ആര് ബഹളം വച്ചാലും അതു തുടരും’ – ശൈലജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗായത്രി ബാബു തിരുവനന്തപുരം മേയര്‍ ആകുമെന്ന് സൂചന : തലസ്ഥാന കോര്‍പറേഷനില്‍ എല്‍.ഡി.എഫ് നേടിയത് ചരിത്രവിജയം

മേയറായി പുതുമുഖം ഗായത്രിബാബു എത്തുമെന്ന് സൂചന. തിരുവനന്തപുരം മുന്‍ കൗണ്‍സിലറും വഞ്ചിയൂര്‍ ബാബുവിന്റെയും സാക്ഷരത മിഷന്‍ ഡയറക്ടറായ ശ്രീകലയുടെയും പുത്രിയായ ഗായത്രി കന്നി അങ്കത്തില്‍ തന്നെ വഞ്ചിയൂര്‍ വാര്‍ഡില്‍ നിന്ന് മികച്ച വിജയമാണ് സ്വന്തമാക്കിയത്. എല്‍.ഡി.എഫ് വിജയിച്ചാല്‍ മേയര്‍ ആകുമെന്ന് കരുതപ്പെട്ടിരുന്ന പുഷ്പലത, ഒ.ജി. ഒലീന എന്നിവര്‍ പരാജയപ്പെട്ടതോടെയാണ് പുതുമുഖത്തെ മേയര്‍ പദവിയില്‍ എത്തിക്കുവാന്‍ സിപിഐ(എം) തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണയും സമാന സാഹചര്യത്തിലാണ് പുതുമുഖമായ വി.കെ. പ്രശാന്ത് മേയറായത്. ഇത്തവണ […]

You May Like

Subscribe US Now