വിജയദശമി; അറിവിന്റെ ആദ്യക്ഷരം കുറിച്ച്‌ കുരുന്നുകള്‍; ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ കര്‍ശന നിയന്ത്രണത്തോടെ

author

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കെ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യക്ഷരം കുറിച്ച്‌ ഇന്ന് വിജയദശമി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിജയദശമിയില്‍ മിക്ക കുരുന്നുകളും ആദ്യക്ഷര മധുരം നുണയുന്നത് വീടുകളില്‍ നിന്നാണ്.

വിദ്യാരംഭത്തിന് പ്രസിദ്ധമായി എല്ലാ ക്ഷേത്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടക്കുന്നത്. ആപ്പിലൂടെ മുന്‍കൂട്ടി പേരു നല്‍കിയവര്‍ക്ക് മക്കളെ എഴുത്തിനിരുത്താന്‍ കൃത്യമായി സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ തിരക്കില്ലാതെ വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്. വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും മിക്ക ക്ഷേത്രങ്ങളിലും ചെയ്തിട്ടുണ്ട്. മൂകാംബിക ക്ഷേത്രത്തിലും വലിയ നിയന്ത്രണങ്ങളോടെയാണു ചടങ്ങുകള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രതിദിന വര്‍ദ്ധന അന്‍പതിനായിരത്തിനും താഴെ; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 45,149പേര്‍ക്ക് കോവിഡ്, ആശ്വാസം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന വര്‍ദ്ധനവ് ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 45,149പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച 50,129പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 79,09,960ആയി. 1,19,014പേര്‍ മരിച്ചു. 480പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. 6,53,717പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 71,37,229പേര്‍ രോഗമുക്തരായി. 59,105പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത്. 9,39,309 സാമ്ബിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 10,24,62,778 സാമ്ബിളുകളാണ് ആകെ പരിശോധിച്ചത്. കോവിഡ് […]

You May Like

Subscribe US Now