വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്: ഭാഗ്യലക്ഷ്‌മി അടക്കമുളളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

author

കൊച്ചി: അശ്ലീല യുട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് ഭാഗ്യലക്ഷ്‌മിയുടേയും മറ്റ് പ്രതികളുടെയും പ്രധാനവാദം. വിജയ് പി നായരുമായി പ്രശ്‌നം പറഞ്ഞു തീ‍‍‍‍‍‍‍‍‍ര്‍ക്കുന്നതിനാണ് ലോഡ്ജില്‍ പോയതെന്നും പ്രതികള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഭാഗ്യലക്ഷ്‌മിയുടേയും സുഹൃത്തുക്കളുടേയും മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും മുമ്ബ് തന്റെ ഭാഗം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബര്‍ വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഭാഗ്യലക്ഷ്‌മിക്കൊപ്പം ആക്‌ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

2029 ല്‍ ലോകം ഭീകരമായ ഒരു കാഴ്ചക്ക് സാക്ഷ്യമാകും

2029 ല്‍ ലോകം ഞെട്ടിക്കുന്ന ഒരു കാഴ്ചക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ബഹിരാകാശ ശാത്രലോകം. രണ്ടായിരത്തി ഇരുപത്തൊന്‍പതില്‍ അപോഫിസ് എന്ന ചിന്ന ഉപഗ്രഹം ഭൂമിക്ക് അരികിലൂടെ അതിവേകം കടന്നു പോകുമെന്നാണ് പറയുന്നത്. ജപ്പാന്റെ സുബുറു ടെലിസ്കോപ്പിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്. യാര്‍കോര്‍വ്സ്കി എന്ന പ്രതിഭാസത്തെ തുടര്‍ന്ന് വേഗത കൂടിയ അപോഫിസിന്റെ സഞ്ചാര പാത കണ്ട്‌ പിടിക്കാനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഭൂമിക്കരികിലൂടെ കടന്ന് പോകുമ്ബോള്‍ ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത […]

You May Like

Subscribe US Now