വിയന്നയില്‍ ഭീകരാക്രമണം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു , നിരവധി പേര്‍ക്ക് പരുക്കേറ്റു

author

വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാന നഗരമായ വിയന്നയില്‍ ഭീകരാക്രമണം. സെന്‍ട്രല്‍ വിയന്നയിലെ ആറിടങ്ങളിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിയന്നയിലെ സെന്‍ട്രല്‍ സിനഗോഗിന് സമീപമാണ് ആക്രമണമുണ്ടായത്. സിനഗോഗാണോ അക്രമികള്‍ ലക്ഷ്യം വെച്ചതെന്ന് വ്യക്തമല്ല. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കൊറോണ വ്യാപനം തടയാന്‍ ഓസ്ട്രിയ പുതിയ ദേശീയ നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടുത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്ബാണ് ആക്രമണം നടന്നത്. നവംബര്‍ അവസാനം വരെ അടച്ചിടാനിരിക്കെ ബാറുകളിലും റസ്റ്റോറന്റുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.

യൂറോപ്യന്‍ നേതാക്കള്‍ വെടിവെപ്പിനെ ശക്തമായി അപലപിച്ചു. ഭീകരാക്രമണം ആഴത്തില്‍ ഞെട്ടിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രവാചകനെ നിന്ദിക്കുന്നവരെ കൊല്ലുക എന്ന് അല്‍-ഖ്വയ്ദ; നിലപാടില്‍ അയവു വരുത്താതെ ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്: കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഫ്രാന്‍സിനെതിരെ അറബ് രാഷ്ട്രങ്ങള്‍ ശക്തമായി പ്രതിരോധിക്കുമ്ബോള്‍ ചുവട് പിടിച്ച്‌ അല്‍-ഖ്വയ്ദ. പ്രാവചകനെ നിന്ദിക്കുന്ന ഏതൊരാളേയും കൊല്ലുക എന്നത് ഇസ്ലാം മതവിശ്വാസിയുടെ കടമയാണെന്നാണ് അല്‍-ഖ്വയ്ദ പ്രഖ്യാപിച്ചിരിക്കുന്നത്. മാക്രോണ്‍ ഇനിയും അനുഭവിക്കാന്‍ കിടക്കുന്നതേയുള്ളു എന്നൊരു ഭീഷണിയും മുഴക്കിയിട്ടുണ്ട്. ക്ലാസ്സ് മുറിയില്‍ ഒരു കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ഒരു അദ്ധ്യാപകന്റെ തലയറുത്ത സംഭവത്തെ തുടര്‍ന്നായിരുന്നു, പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുവന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന പ്രസ്താവനയുമായി മാക്രോണ്‍ മുന്നിട്ടിറങ്ങിയത്. മാത്രമല്ല, ഇസ്ലാം തീവ്രവാദികള്‍ക്കെതിരെ കര്‍ശന […]

Subscribe US Now