വിവാഹത്തിന് നിരന്തരം നിര്‍ബന്ധിച്ചു; കാമുകിയെയും മാതാപിതാക്കളയും കൊന്ന് യുവാവ് ജീവനൊടുക്കി

author

ഡല്‍ഹി: വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ട കാമുകിയെയും മാതാപിതാക്കളെുയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ബട്ടിണ്ടയിലാണ് സംഭവം. 25-കാരനായ മന്‍സ ഖുര്‍ദ് സ്വദേശിയായ യുവ്കരണ്‍ സിംഗ് ആണ് കൊലപാതകങ്ങള്‍ നടത്തിയത്. കാമുകി സിമ്രന്‍ കൗര്‍, പിതാവ് ചരണ്‍ജിത് സിംഗ് ഖോഖര്‍, മാതാവ് ജസ്വീന്ദര്‍ കൗര്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്.

മൂവരെയും തോക്കുപയോഗിച്ച്‌ വെടിയുതിര്‍ത്താണ് കൊലപ്പെടുത്തിയത്. ഇതുകഴിഞ്ഞ് വീട്ടിലെത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് വിശദീകരണം ഇങ്ങനെ:

യുവ്കരണും സിമ്രനും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലാണ്. എന്നാല്‍ കുറച്ചു ദിവസങ്ങളായി യുവതിയും വീട്ടുകാരും വിവാഹത്തിനായി ഇയാളെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ഇതില്‍ അസ്വസ്ഥനായാണ് ഇത്തരമൊരു കൃത്യം നടത്തിയത്.

സഹോദരന്‍റെ പക്കല്‍ നിന്നും മോഷ്ടിച്ച തോക്കുമായാണ് സംഭവം നടന്ന ദിവസം യുവാവ് കാമുകിയുടെ വീട്ടിലെത്തിയത്. ഇവിടെ വച്ച്‌ വിവാഹക്കാര്യം വീണ്ടും ഉയര്‍ന്നു വരികയും തര്‍ക്കമുണ്ടാവുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തമിഴ്‌നാട്ടില്‍ നിവര്‍ ചുഴലിക്കാറ്റ് ഭീഷണി; കല്‍പാക്കത്ത് അതീവ ജാഗ്രത

തമിഴ്‌നാടും പുതുശേരിയും നിവര്‍ ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍. നാളെ ഉച്ചയോടുകൂടി നിവര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് എത്തുമെന്നാണ് കരുതുന്നത്. കല്‍പാക്കത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചെന്നെ അടക്കമുള്ള നഗരങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കടലില്‍ പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. വടക്കന്‍ തമിഴ്‌നാട്ടിലെ കടലോര ജില്ലകളില്‍ താത്ക്കാലിക ഷെല്‍ട്ടറുകള്‍ തുറന്നിട്ടുണ്ട്. കല്‍പാക്കത്ത് സുരക്ഷയുടെ ഭാഗമായി തീരദേശവാസികളെ ഒഴിപ്പിച്ചു.

You May Like

Subscribe US Now