കൊല്ലം: 10വര്‍ഷത്തെ പ്രണയത്തിനുശേഷം കാമുകന് വിവാഹത്തില്‍ നിന്നും പിന്മാറിയതിലുള്ള മനോവിഷമത്താല്‍ കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും, ഭര്‍ത്താവ് അസറുദീനും കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്ത ലക്ഷ്മിയ്ക്കും ഭര്‍ത്താവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
സംഭവത്തില്‍ പ്രതിശ്രുത വരന് ഹാരിസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. വിവാഹത്തില്‍ നിന്നു പിന്മാറാന് ലക്ഷ്മിയും ഭര്‍ത്താവും റംസിയെ നിര്‍ബന്ധിച്ചതായി ബന്ധുക്കളുടെ ആരോപണമുണ്ട്.സെപ്തംബര്‍ മൂന്നിനാണ് റംസി ജീവനൊടുക്കിയത്. മൃതദേഹം വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ലക്ഷ്മിയ്ക്കും ഭര്‍ത്താവിനും ഹാരിസിന്റെ മാതാപിതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് മരിച്ച യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
ലക്ഷ്മിയും റംസിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള ടിക് ടോക്കുകള്‍ വൈറലായിരുന്നു. ലക്ഷ്മി സീരിയലിന്റെ ഷൂട്ടിംഗിനായി പോകുമ്ബോള്‍ റംസിയേയും കൂട്ടാറുണ്ട്. കുഞ്ഞിനെ നോക്കാനാണെന്ന് പറഞ്ഞാണ് കൊണ്ടുപോകാറുള്ളത്.
പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഹാരിസിനൊപ്പമാണ് വീട്ടിലെത്താറുള്ളതെന്നും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനിടെ മൂന്നുമാസം ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാനും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താനും സഹായിച്ചത് ലക്ഷ്മിയാണെന്നും കുടുംബം ആരോപിക്കുന്നു.