നെടുമ്ബാശേരി: പീഡനക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍. വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്തശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതി രണ്ടു വര്‍ഷത്തിനുശേഷം വിമാനത്താവളത്തില്‍വച്ച് അറസ്റ്റിലായി.
ആലത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍(47) ആണ് പിടിയിലായത്. രണ്ടു വര്‍ഷം മുമ്ബ് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം ദുബായിയില്‍നിന്ന് നാട്ടിലേക്ക് വരുമ്ബോള്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗമാണ് പ്രതിയെ പിടികൂടിയത്.