വി ഐ നല്‍കുന്ന 336 ജിബിയുടെ ഡാറ്റ പ്ലാനുകള്‍ നോക്കാം

author

വിഐ (വോഡഫോണ്‍-ഐഡിയ) ഉപഭോക്താക്കള്‍ക്കായി പുതിയൊരു പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നു. 269 രൂപ വിലയുള്ള പ്ലാനാണ് വിഐ പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങും ഈ പ്ലാനില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 56 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്. വോയിസ് കോളുകള്‍ക്കാണ് ഈ പ്ലാന്‍ പ്രാധാന്യം നല്‍കുന്നത്.

മറ്റ് ടെലിക്കോം കമ്ബനികളും 300 രൂപയില്‍ താഴെ വിലയുള്ള പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 249 രൂപയുടെ പ്ലാനാണ എയര്‍ടെലിന് ഉള്ളത്. ദിവസവും 2 ജിബി ഡാറ്റ, 100 മെസേജുകള്‍ ഈ പ്ലാനിലൂടെ എയര്‍ടെല്‍ നല്‍കുന്നു. ഈ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റി മാത്രമേ നല്‍കുന്നുള്ളു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് എയര്‍ടെല്ലിന്റെ ഈ പ്ലാന്‍ നല്‍കുന്നത്. റിലയന്‍സ് ജിയോ 199 രൂപയുടെ പ്ലാന്‍ ഉണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനും ഉള്ളത്. ദിവസവും 1.5 ജിബി ഡാറ്റ നല്‍കുന്ന ഈ പ്ലാന്‍ 100 മെസേജുകളും ലഭിക്കും. കൂടാതെ, ജിയോ നമ്ബരുകളിലേക്ക് അണ്‍ലിമിറ്റഡ് സൌജന്യ കോളുകളും മറ്റ് നമ്ബരുകളിലേക്ക് എഫ്യുപി ലിമിറ്റോടെ സൌജന്യ കോളുകളും ഈ പ്ലാന്‍ നല്‍കുന്നു.

95 രൂപ വിലയുള്ള മറ്റൊരു പ്ലാനും വിഐ നല്‍കുന്നു. 200 എം‌ബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. 74 രൂപ ടോക്ക് ടൈമും കോളിംഗ് റേറ്റ് കട്ടറും ഈ പ്ലാനിന്റെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സെക്രട്ടറിയേറ്റില്‍ വനിതാ ജീവനക്കാരെ ലൈംഗിക ചൂഷണം നടത്തി ഭീക്ഷണിപ്പെടുത്തുന്നു: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ മരുമകനെതിരെയും സര്‍വ്വീസ് സംഘടനയില്‍പെട്ടവര്‍ക്ക് എതിരെയും പരാതി

തിരുവനന്തപുരം : ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ വനിതാ ജീവനക്കാരെ ലൈംഗിക ചൂഷണം നടത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി പരാതി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ മരുമകന്‍ പി. പ്രവീണിന്റെ പേരിലാണ് ഇപ്പോള്‍ ഒരു വനിതാ ജീവനക്കാരിയുടെ ബന്ധു പരാതി നല്‍കിയിരിക്കുന്നത്. വളരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പരാതിയിലുള്ളത്. മൃഗസംരക്ഷണ വകുപ്പില്‍ അസിസ്റ്റന്റായ പ്രവീണ്‍ സിപിഎം സര്‍വ്വീസ് സംഘടനയിലെ പ്രമുഖനാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വനിതാ ജീവനക്കാരെ വശീകരിക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രലോഭനവും […]

Subscribe US Now