തിരുവനന്തപുരം : ഫെബ്രുവരിയില്‍ സ്ഥാനം ഒഴിയുന്ന ബിശ്വാസ് മേത്തയ്ക്ക് പകരം വി.പി. ജോയി പുതിയ ചീഫ് സെക്രട്ടറി ആകുമെന്ന് സൂചന. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ജോയിയുടെ സേവനം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. മികച്ച ഭരണ പരിചയമുള്ള സീനിയര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ജോയി 1987 ബാച്ച് ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സെക്രട്ടറി ആയി ജോലി ചെയ്യുന്ന ഇദ്ദേഹം പ്രധാനപ്പെട്ട പല പദവികളും വഹിച്ചിട്ടുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ ഒറ്റരാത്രി കൊണ്ട് നടപ്പാക്കിയതല്ലെന്ന് നരേന്ദ്ര മോദി
Fri Dec 18 , 2020
ന്യൂഡല്‍ഹി: ഇപ്പോള്‍ വിവാദമായിരിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് നടപ്പിലാക്കിയതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 20-30 വര്‍ഷമായി ഈ പരിഷ്കാരങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാകുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം ഏറ്റവും വലിയ നുണയാണെന്നും മോദി പറഞ്ഞു.കാര്‍ഷിക വിദഗ്ധരും സാമ്ബത്തിക ശാസ്ത്രജ്ഞരും പുരോഗമനവാദികളായ കര്‍ഷകരും പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ […]
