വീട്ടിലെ സിസിടിവി ക്യാമറകള്‍ നന്നാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സൂരജ് തയാറായില്ല; ഉത്രയുടെ അച്ഛന്‍

author

കൊല്ലം : അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്ബിനെ കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഉത്രയുടെ അമ്മയെ ചൊവ്വാഴ്ച്ച വിസ്തരിക്കും. വീട്ടിലെ സിസിടിവി ക്യാമറകള്‍ നന്നാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സൂരജ് തയാറായില്ലെന്ന് കഴിഞ്ഞ ദിവസം ഉത്രയുടെ അച്ഛന്‍ മൊഴി നല്‍കി.

അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്ബിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.

വധക്കേസില്‍ സൂരജ് മാത്രമാണ് പ്രതി. പാമ്ബ് പിടിത്തക്കാരനും രണ്ടാം പ്രതിയുമായിരുന്ന സുരേഷിെന കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പതിനാലില്‍ 13 ജില്ലയും എല്‍.ഡി.എഫിന്; ബി.ജെ.പിയുടെ വളര്‍ച്ച പടവലങ്ങ പോലെ കീഴോട്ട്; കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: ഈ തിരഞ്ഞൈടുപ്പ് ഫലം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിന് അനുകൂലമായ തരംഗം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. അതിന്റെ പ്രകടിതമായ രൂപമാണ് വോട്ടിംഗില്‍ പ്രതിഫലിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും ജനക്ഷേമപരമായ പദ്ധതികള്‍ക്കുമുള്ള അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ 14 ജില്ലകളില്‍ 13 ജില്ലകളില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം ലഭിക്കും. […]

You May Like

Subscribe US Now