വീണ്ടും ചിത്രീകരണം ആരംഭിച്ച്‌ പ്രഭാസിന്റെ രാധേ ശ്യാം

author

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് രാധേ ശ്യാം. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായികാ കഥാപാത്രം. ചിത്രത്തിലെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രാധാ കൃഷ്‍ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.

പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. ഇറ്റലിയില്‍ ചിത്രീകരണ സംഘത്തിന് ഒപ്പമുണ്ടായിരുന്ന പൂജ ഹൈദരബാദിലേക്ക് തിരിച്ച്‌ എത്തിയെന്നാണ് പുതിയ വാര്‍ത്ത. പ്രധാന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച്‌ നിരവധി രംഗങ്ങള്‍ ഇറ്റലിയില്‍ ചിത്രീകരിക്കാനുണ്ടായിരുന്നു. തന്റെ ഭാഗം പൂജ ഹെഗ്‍ഡെ പൂര്‍ത്തിയാക്കി. ഹൈദരാബാദില്‍ വെച്ച്‌ കാണാം പ്രഭാസ് എന്നും തിരിച്ചെത്തിയ പൂജ ഹെഗ്‍ഡെ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണത്തിന് തടസം നേരിട്ടിരുന്നു. ഇപ്പോള്‍ ചിത്രീകരണം ആരംഭിക്കാന്‍ കഴിഞ്ഞതിനാല്‍ വളരെ പെട്ടെന്ന് തന്നെ ചിത്രം പൂര്‍ത്തീകരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആത്മനിര്‍ഭര്‍ ആപ്സ്; ഇന്ത്യന്‍ ആപ്പുകള്‍ കണ്ടുപിടിക്കാന്‍ പുതിയ ആപ്പുമായി മിത്രോം

ബെംഗളൂരു ആസ്ഥാനമായ മിത്രോം ആപ്പ് ആത്മനിര്‍ഭര്‍ ആപ്സ് എന്ന് മറ്റൊരു ആപ്പ് കൂടെ പുറത്തുവിട്ടു. ഇന്ത്യന്‍ ആപ്പുകളുടെ നീണ്ട പട്ടിക ആത്മനിര്‍ഭര്‍ ആപ്സില്‍ കാണാം. ചൈനീസ് ഉടമസ്ഥതിയിലുള്ള പ്രശസ്ത ഹ്രസ്വ വീഡിയോ ആപ്പ് ആയ ടിക്‌ ടോക്കിന് പകരക്കാരനായി ആണ് ഇന്ത്യന്‍ ആപ്പ് മിത്രോം എത്തുന്നത്. ഇന്ത്യന്‍ നിര്‍മ്മിത ആപ്പുകള്‍ കണ്ടെത്താനും ഡൗണ്‍ലോഡ് ചെയ്യാനും ആത്മനിര്‍ഭര്‍ ആപ്സ് സഹായിക്കും. വാര്‍ത്തകള്‍, ഷോപ്പിംഗ്, ഇ-ലേര്‍ണിംഗ്, ഗെയിംസ്, സിനിമ, വിനോദം, സമൂഹ മാധ്യമങ്ങള്‍ […]

You May Like

Subscribe US Now