വീണ്ടും രാഷ്ട്രീയ പ്രഖ്യാപനത്തിനൊരുങ്ങി നടന്‍ രജനീകാന്ത്

author

ചെന്നൈ: തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അന്തിമ പ്രഖ്യാപനങ്ങള്‍ക്കായി രജനീകാന്ത് ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ചുകൂട്ടി. നാളെ ചെന്നൈയിലാണ് രജനീ മക്കള്‍ മണ്ഡ്രത്തിന്റെ യോഗം. രജനീകാന്ത് നേരിട്ട് രംഗത്തിറങ്ങാതെ ആരാധക കൂട്ടായ്മയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നത് ഉള്‍പ്പടെ പുതിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയാകും.

തന്റെ നേരിട്ടുള്ള രാഷ്ട്രീയ പ്രവേശം അടഞ്ഞ അധ്യായമെന്ന നിലപാടില്‍ തന്നെയാണ് താരം. തീരുമാനം പിന്‍വലിക്കണമെന്ന ആരാധകരുടെ കടുത്ത ആവശ്യങ്ങള്‍ക്കിടയിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് താരം പിന്‍വാങ്ങിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഉടനീളം ആരാധകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നാളത്തെ യോഗത്തില്‍ മുന്നോട്ട് വയ്ക്കാനാണ് താരത്തിന്റെ ഇപ്പോഴത്തെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാര്‍ കോഴക്കേസില്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കും: വി മുരളീധരന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.ആരെങ്കിലും അത്തരമൊരു ആവശ്യം ഉന്നയിച്ചാല്‍ അന്വേഷണത്തിന് തയ്യാറാകും. എന്നാല്‍ ഇത് വരെ അത്തരം ഒരു ആവശ്യം ഉയര്‍ന്ന് വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍ കോഴക്കേസില്‍ അടക്കം സംസ്ഥാനത്ത് യു ഡി എഫ് -എല്‍ ഡി എഫ് ഒത്തുകളിയാണ് നടക്കുന്നതെന്ന ബി ജെ പി ആരോപണത്തിന് പിന്നാലെയായി​രുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. സംസ്ഥാന തി​രഞ്ഞെടുപ്പ് കമ്മി​ഷനെയും […]

Subscribe US Now