വൈറസ്‌ ചൈനയുടെ സൃഷ്ടി തന്നെ, ആവര്‍ത്തിച്ച്‌ ട്രംപ് ; തെളിവുകള്‍ ഓരോന്നായി ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി അമേരിക്ക

author

വാഷിംഗ്‌ടണ്‍:അധികാരമൊഴിയുന്നതിന് മുന്‍പായി ചൈനയ്‌ക്കെതിരെ കടുത്ത ആരോപണവുമായി ട്രംപ് ഭരണ കൂടം. ലോകത്തെ ദുരിതത്തിലാഴ്‌ത്തിയ കൊറോണ വൈറസ്‌ ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന് ട്രംപ് ഭരണകൂടം. എന്നാല്‍ സ്ഫോടനാത്മകമായ ഒരു വെളിപ്പെടുത്തലായിരിക്കും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ നടത്തുക എന്ന് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. സാര്‍സ്-കോവ്-2 എന്ന ഈ മാരക വൈറസ്, വവാലില്‍ നിന്നോ ഈനാംപീച്ചിയില്‍നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും മൃഗങ്ങളില്‍ നിന്നോ മനുഷ്യരിലേക്ക് സ്വാഭാവികമായി എത്തിയ ഒന്നല്ല എന്ന് തെളിയിക്കും എന്ന് ആ ഉദ്യോഗസ്ഥന്‍ ഉറപ്പിച്ചു പറയുന്നു.

ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയില്‍ കൃത്രിമമായി സൃഷ്ടിച്ച ഒന്നാണ് ഈ വൈറസ് എന്ന് തെളിയിക്കാനാകും എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഈ ലബോറട്ടറിയില്‍ ജൈവ സുരക്ഷ വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന് ഈ ലബോറട്ടറി സന്ദര്‍ശിച്ചിട്ടുള്ള വിദേശ സന്ദര്‍ശകരെല്ലാം സൂചിപ്പിച്ചിട്ടുള്ളതാണ്. അതേസമയം, ഇതുവരെ ലഭ്യമായിട്ടുള്ള വിശ്വസനീയമായ ശാസ്ത്രീയ തെളിവുകളെല്ലാം ഈ വാദഗതിയെ നിരാകരിക്കുന്നതാണെന്ന നിലപാടാണ് ബ്രിട്ടന്റേതെന്നും ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളിലേയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇത് പ്രകൃതിയില്‍ നിന്നുമെത്തിയ വൈറസാണെന്ന അഭിപ്രായക്കാരാണ്. അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗവും ഈ അഭിപ്രായത്തെയാണ് പിന്തുണച്ചിട്ടുള്ളത്. ജീവനുള്ള ഈനാംപീച്ചികളെ ഭക്ഷണത്തിനായി വില്‍പനയ്ക്ക് വച്ചിരുന്ന വുഹാനിലെ മാംസ ചന്തയില്‍ നിന്നാണ് കൊറോണ ആദ്യമായി മനുഷ്യനിലേക്ക് എത്തിയതെന്ന സിദ്ധാന്തത്തെയാണ് ഇന്നലെ ബോറിസ് ജോണ്‍സണും പിന്തുണച്ചത്. എന്നാല്‍, വുഹാന്‍ ഇന്‍സ്റ്റിറ്റ്യുട്ടും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള അടുത്ത ബന്ധം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എടുത്ത് വൈറസ് കൃത്രിമമാണെന്ന് തെളിയിക്കാന്‍ തയ്യാറെടുക്കുകയാണ് പോംപിയോ. ചൈന മാത്രമല്ല, ലോകാരോഗ്യ സംഘടനയ്ക്കും ഈ മഹാവ്യാധി ഒരു മഹാദുരന്തമാക്കി മാറ്റിയതില്‍ പങ്കുണ്ടെന്നാണ് പോംപിയോയുടെ പക്ഷം. ലാബിന്റെ പങ്ക് മൂടിവയ്ക്കാന്‍ ലോകാരോഗ്യ സംഘടന ചൈനയെ സഹായിച്ചു എന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ മഹാവ്യാധിയുടെ ഉദ്ഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘം നാളെ വുഹാനില്‍ എത്തുകയാണ് . എന്നാല്‍ വുഹാന്‍ ലബോറട്ടറി സന്ദര്‍ശനം ഇവരുടെ അജണ്ടയില്‍ ഇല്ലെന്നാണ് അറിയുന്നത്. വുഹാനിലെ ലാബും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് മുന്‍ ബ്രെക്സിന്‍ സെക്രട്ടറി ഡേവിഡ് ഡേവിസും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അച്ഛന്‍ സ്പീക്കറായി ഇരുന്ന കസേരയില്‍ നിയമസഭ നിയന്ത്രിച്ചു കെ.എസ് ശബരിനാഥന്‍ എം.എല്‍.എ

തിരുവനന്തപുരം: അച്ഛന്‍ സ്പീക്കറായി ഇരുന്ന കസേരയില്‍ നിയമസഭ നിയന്ത്രിച്ചു കെ.എസ് ശബരിനാഥന്‍ എം.എല്‍.എ. നിയമസഭാ സ്പീക്കറായി ജി.കാര്‍ത്തികേയന്‍ സ്പീക്കറായി നാലു വര്‍ഷത്തോളം ഇരുന്ന കസേരയില്‍ ഇരുന്ന് മകന്‍ കെ.എസ്.ശബരീനാഥനാണ് നിയമസഭ നിയന്ത്രിച്ചത്. ഇന്നലെയാണു ചെയര്‍മാന്‍ പാനല്‍ അംഗമായി ശബരി സഭ നിയന്ത്രിച്ചത്. 2011 മുതല്‍ 2014 വരെയാണു സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കെ.എസ് ശബരിനാഥന്‍ അരുവിക്കരയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും […]

You May Like

Subscribe US Now