വോഡാഫോണ്‍ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു.109 രൂപ, 169 രൂപ നിരക്കുകളിലാണ് പുതിയ പ്ലാനുകള്‍ ലഭ്യമാവുക. ഈ രണ്ട് പ്ലാനുകള്‍ക്കും 20 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.
വോഡാഫോണിന്റെ പുതിയ രണ്ട് പ്ലാനുകളിലെ ആദ്യത്തെ പ്ലാനായ 109 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഇന്ത്യയിലെ എല്ലാ നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റയാണ് ലഭിക്കുക. ഇതിനൊപ്പം 300 എസ്എംഎസു ലഭിക്കും. 20 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാന്‍ നല്‍കുന്നത്.
വോഡാഫോണ്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച പുതിയ 169 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ കമ്ബനിയുടെ ഏറ്റവും വിലകുറഞ്ഞ പ്രതിദിന ഡാറ്റ ആനുകൂല്യം നല്കുന്ന പ്ലാനാണ്. ഈ പ്ലാന്‍ ദിവസവും 1ജിബി ഡാറ്റ വീതമാണ് നല്‍കുന്നത്. 20 ദിവസം വാലിഡിറ്റിയുള്ള പ്ലാനിലൂടെ മൊത്തം 20 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. രാജ്യത്തെ എല്ലാ നെറ്റ്വര്‍ക്കിലേക്ക് അണ്‍ലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.