വ്യാജരേഖകള്‍ ചമച്ചും ആള്‍മാറാട്ടം നടത്തിയും ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റില്‍

author

കോഴിക്കോട്: (www.kasargodvartha.com 05.11.2020) വ്യാജരേഖകള്‍ ചമച്ചും ആള്‍മാറാട്ടം നടത്തിയും കോഴിക്കോട് സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റില്‍. കടലുണ്ടി സുമതി നിവാസില്‍ കെപി പ്രദീപന്‍ (40), മൊടക്കല്ലൂര്‍ പാലക്കല്‍ സിജുലാല്‍ (45) എന്നിവരെ കോഴിക്കോട് ടൗണ്‍ എസ്‌എച്ച്‌ഒ ഉമേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ കെടി ബിജിത്ത്, വിനോദ് കുമാര്‍, സീനിയര്‍ സിപിഒമാരായ സജേഷ് കുമാര്‍, സിജി, സിപിഒ അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ബാങ്കിന്റെ പരാതിയില്‍ കഴിഞ്ഞ എട്ടു മാസമായി ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും അറസ്റ്റാലായത്. തമിഴ്‌നാട്ടിലും പാലക്കാടും കൂത്തുപറമ്ബിലുമായി ഒളിവില്‍ കഴിയികുയായിരുന്നു ഇവര്‍. സിജുലാലിനെ കൂത്തുപറമ്ബില്‍ വെച്ചും പ്രദീപനെ കടലുണ്ടിയില്‍ നിന്നുമാണ് പിടികൂടിയത്. പല സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ വാങ്ങി ധൂര്‍ത്തടിച്ച്‌ ജീവിക്കുകയാണ് ഇവരുടെ രീതി.

2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രണ്ടാം പ്രതി സിജുലാലിന്റെ ബന്ധുകൂടിയായ നന്മണ്ട സ്വദേശിയുടെ 84 സെന്റ് സ്ഥലം 2009ല്‍ ബാലുശേരിയിലെ കെഡിസി ബാങ്ക് ശാഖയില്‍ പണയം വച്ച കാര്യം മറച്ചുവെച്ച്‌ ചേളന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ആധാരം പകര്‍ത്തി വാങ്ങി നോട്ടറി അറ്റസ്റ്റ് ചെയ്യിച്ച്‌ വ്യാജ ഐഡി കാര്‍ഡ് അടക്കമുള്ള രേഖകള്‍ നിര്‍മ്മിച്ചു. ആള്‍മാറാട്ടം നടത്തിയാണ് ഇവര്‍ സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കല്ലായ് റോഡ് ശാഖയില്‍ നിന്നും 26 ലക്ഷം രൂപ ലോണ്‍ തരപ്പെടുത്തി തട്ടിപ്പ് നടത്തിയത്.

സമാനമായ തട്ടിപ്പുകള്‍ സംഘം നടത്തിയിട്ടുണ്ടോയെന്നും സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക്​ ഭീഷണി; വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന്​ ലണ്ടനിലേക്ക്​ പുറപ്പെടുന്ന വിമാനങ്ങള്‍ക്ക്​ ഭീഷണി സന്ദേ​ശം ലഭിച്ചതിനെ തുടര്‍ന്ന്​ ഡല്‍ഹി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. സന്ദേശം ലഭിച്ചതോടെ ഡല്‍ഹി ​പൊലീസ്, വിമാനത്താവള അതോറിറ്റി, എയര്‍ ഇന്ത്യ, സി.ഐ.എസ്​.എഫ്​ തുടങ്ങിയവര്‍ കര്‍ശന നിരീക്ഷണം നടത്തും. വ്യാഴാഴ്​ച രാവിലെ പുറപ്പെടുന്ന വിമാനങ്ങള്‍ ലണ്ടനില്‍ എത്താന്‍ അനുവദിക്കില്ലെന്ന്​ വിമാനത്താവള​ത്തിലേക്ക്​ ഭീഷണി സന്ദേശം എത്തുകയായിരുന്നു. ഖാലിസ്​താന്‍ കമാന്‍ഡോ ഫോഴ്​്​സ്​ എന്ന സംഘടനയു​ടേതാണ്​ ഭീഷണി സന്ദേശ​െമന്ന്​ ഡല്‍ഹി പൊലീസ്​ അറിയിച്ചിരുന്നു. വ്യാഴാഴ്​ച രണ്ടു​ […]

You May Like

Subscribe US Now