വ്യാപാരിയും ഭാര്യയും മകനും വീടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ ; മൃതദേഹങ്ങള്‍ പകുതി കത്തിയ നിലയില്‍

author

ആഗ്ര : വ്യാപാരിയും ഭാര്യയും മകനും വീടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് ആഗ്രയിലെ വീട്ടില്‍ രാംവീര്‍ സിങ്, ഭാര്യ മീര, മകന്‍ ബബഌ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെനന് പൊലീസ് പറഞ്ഞു.

വ്യാപാരിയുമായുണ്ടായ ശത്രുതയാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. കൊലപാതകികളുടെ ലക്ഷ്യം കൊള്ളയടിക്കലായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അജയ് ആനന്ദ് പറഞ്ഞു.

രാത്രി 12നും മൂന്നിനും ഇടയിലാണ് സംഭവം നടന്നത്. അക്രമിസംഘം രാംവീറിന്റെ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു. മൃതദേഹങ്ങള്‍ ഭാഗികമായി തീയിട്ടിരുന്നതായും പൊലീസ് പറയുന്നു.

23കാരനായ മകന് റെയില്‍വെയില്‍ ജോലി ലഭിക്കുന്നതിനായി രാംവീര്‍ ഒരു റിട്ടയേര്‍ഡ് സൈനികന് 12 ലക്ഷം രൂപ നല്‍കിയിരുന്നു. ഇത് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം മുന്‍പ് രാംവീറും ഇയാളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.

ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് മൃതദേഹം കത്തിച്ചതെന്ന് പൊലീസ് പറയുന്നു. സിലിണ്ടറില്‍ ഗ്യാസ് പരിമിതമായതിനാല്‍ അക്രമി സംഘം മണ്ണെണ്ണ ഉപയോഗിക്കുകയായിരുന്നു.

മൃതദേഹങ്ങളില്‍ പരിക്കേറ്റ പാടുകളുമുണ്ട്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. കൊലപാതകം അന്വേഷിക്കാന്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചതായു പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം: മരിച്ചത് കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികള്‍

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ആമിനയുടെ മരണം. 95 വയസ്സായിരുന്നു. സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. കൊല്ലം അഞ്ചല്‍ കോളേജ് ജംഗ്ഷന്‍ പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ സ്വദേശി വിഷ്ണുവിന്‍റെ ഭാര്യ അശ്വതിഗോപിനാഥും ഇന്ന് കോവിഡ് ബാധിച്ച്‌ […]

You May Like

Subscribe US Now