വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തി; അമേരിക്കയില്‍ ചൈനീസ്​ ഗവേഷകന്‍ അറസ്​റ്റില്‍

author

വാഷിങ്​ടണ്‍: വ്യാപരാ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച്‌​ വിര്‍ജീനിയ യൂനിവേഴ്​സിറ്റിയിലെ ചൈനീസ്​ ഗവേഷകന്‍ അറസ്റ്റില്‍. അമേരിക്കയില്‍നിന്ന്​ ചൈനയിലേക്ക്​ വിമാനം കയറാന്‍ ശ്രമിക്കുന്നതിനിടെയാണ്​ ഇയാള്‍ അറസ്​റ്റിലായത്​.

34കാരനായ ഹയ്​സോഉ ഹു അനുമതിയില്ലാതെ കമ്ബ്യൂട്ടര്‍ ഉപയോഗിച്ച്‌​ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്ന്​ അധികൃതര്‍ പറയുന്നു. ഇതോടെ അമേരിക്കയും ചൈനയും തമ്മിലെ ബന്ധം കൂടുതല്‍ വഷളാകാനാണ്​ സാധ്യത.

അമേരിക്ക സംഘടിപ്പിക്കുന്ന ബയോ മിമിക്​സ്​-ഫ്ലൂയിഡ്​ ഡൈനാമിക്​സ്​ എന്ന വിഷയത്തില്‍ ഗവേഷണത്തിനായണ്​ ഇദ്ദേഹം വിര്‍ജീനിയ യൂനിവേഴ്​സിറ്റിയിലെത്തിയത്​. വിര്‍ജീനിയ യൂനിവേഴ്​സിറ്റി​യില്‍ വര്‍ഷങ്ങളുടെ പരിശ്രമ ഫലമായി തയാറാക്കിയ അതീവ രഹസ്യ സോഫ്​റ്റ്​വെയര്‍ കോഡുകള്‍ വരെ ഇയാള്‍ കൈക്കലാക്കിയതായി അധികൃതര്‍ പറയുന്നു.​

എഫ്​.ബി.ഐയുടെ റിച്ച്‌മണ്ട് ഡിവിഷന്‍ സ്പെഷല്‍ ഏജന്‍റുമാരായ യുനൈറ്റഡ് സ്റ്റേറ്റ്സ് അറ്റോര്‍ണി തോമസ് ടി. കുള്ളനും ഡേവിഡ്​ ഡബ്ല്യു ആര്‍ച്ചറിയുമാണ്​ ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. യു.എസില്‍ വലിയരീതിയില്‍ ചാരവൃത്തിയും സ്വാധീന പ്രവര്‍ത്തനങ്ങളും നടത്തിയെന്നാരോപിച്ച്‌ ഹ്യൂസ്റ്റണിലെ ചൈനീസ്​ കോണ്‍സുലേറ്റ് ജനറല്‍ അടച്ചുപൂട്ടാന്‍ അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിന് പ്രതികാരമായി ചെംഗ്​ഡുവിലെ കോണ്‍സുലേറ്റ് ജനറല്‍ അടച്ചുപൂട്ടാന്‍ ചൈന യു.എസിനോടും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോപ്പി പേസ്റ്റ് ട്വീറ്റുകളെ നിയന്ത്രിക്കാനൊരുങ്ങി ട്വിറ്റര്‍

കോപ്പി പേസ്റ്റ് ട്വീറ്റുകളെ നിയന്ത്രിക്കാന്‍ ഒരുങ്ങി ട്വിറ്റര്‍. കോപ്പി പേസ്റ്റ് ട്വീറ്റുകളുടെ കാഴ്ചക്കാര്‍ ഇനി കുറയും എന്നാണ് ട്വിറ്റര്‍ നല്‍കുന്ന സൂചന.ട്വിറ്റര്‍ ഫീല്‍ഡിലെ സ്പാം സന്ദേശങ്ങള്‍ ഒഴിവാക്കാനാണ് ട്വിറ്ററിന്റെ ഈ നീക്കം. കുറെ നാളായി ഒരു സോര്‍സ് ടെക്സ്റ്റില്‍ നിന്നും ഒരു മാറ്റവും വരുത്താതെ ട്വീറ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. ഇത് ട്വിറ്റര്‍ ഫീഡുകളുടെ ഗുണനിലവാരത്തെ ബാധിക്കുന്നു. ഈ അവസ്ഥയിലാണ് ട്വിറ്റര്‍ ഇത്തരത്തില്‍ ട്വീറ്റുകളുടെ കാഴ്ചക്കാരെ […]

Subscribe US Now