വ​സ​ന്ത​യു​ടെ ഭൂ​മി പോ​ക്കു​വ​ര​വി​ല്‍ ദു​രൂ​ഹ​ത; പോ​ലീ​സ് അ​ന്വേ​ഷ​ണം നി​ര്‍​ദേ​ശി​ച്ച്‌ ക​ള​ക്ട​ര്‍

author

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ദ​ന്പ​തി​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ ഭൂ​മി, ഉ​ട​മ​യാ​യ വ​സ​ന്ത പോ​ക്കു​വ​ര​വു ചെ​യ്ത​തി​ല്‍ ദു​രൂ​ഹ​ത. ഇ​ക്കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ശി​പാ​ര്‍​ശ ചെ​യ്തു.

ഭൂ​മി കൈ​മാ​റ്റ​ത്തി​ല്‍ ച​ട്ട​ലം​ഘ​ന​മെ​ന്നു റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. വ​സ​ന്ത ച​ട്ടം​ലം​ഘി​ച്ചാ​ണു ഭൂ​മി വാ​ങ്ങി​യ​തെ​ന്ന ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ട് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണു ജി​ല്ലാ ക​ള​ക്ട​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നു നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്.

40 വ​ര്‍​ഷം മു​ന്പ് ല​ക്ഷം​വീ​ട് കോ​ള​നി നി​ര്‍​മ്മാ​ണ​ത്തി​നാ​യി അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ ഭൂ​മി​യി​ല്‍ പ​ല​ര്‍​ക്കും പ​ട്ട​യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ല്‍ സു​കു​മാ​ര​ന്‍ നാ​യ​ര്‍ എ​ന്ന​യാ​ള്‍​ക്ക് അ​നു​വ​ദി​ച്ച പ​ട്ട​യ​ഭൂ​മി​യാ​ണു കൈ​മാ​റ്റം ചെ​യ്ത് വ​സ​ന്ത​യു​ടെ കൈ​വ​ശം എ​ത്തി​യ​തെ​ന്നാ​ണ് ത​ഹ​സി​ല്‍​ദാ​റു​ടെ ക​ണ്ടെ​ത്ത​ല്‍.

ഭൂ​മി​യു​ടെ പോ​ക്കു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നു ജി​ല്ലാ ക​ള​ക്ട​ര്‍ ന​വ്ജ്യോ​ത് ഖോ​സെ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. ഭൂ​മി വ​സ​ന്ത​യു​ടേ​താ​ണെ​ന്നും ഇ​തു രാ​ജ​ന്‍ കൈ​യേ​റി​യ​താ​ണെ​ന്നും ത​ഹ​സി​ല്‍​ദാ​റു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ത​ര്‍​ക്ക​ഭൂ​മി ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക്കി​ടെ​യാ​ണു രാ​ജ​നും ഭാ​ര്യ അ​ന്പി​ളി​യും തീ​കൊ​ളു​ത്തി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​രു​വ​രു​ടേ​യും മ​ര​ണം സം​ഭ​വി​ച്ച​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര പോ​ങ്ങി​ല്‍ മൂ​ന്ന് സെ​ന്‍റ് ഭൂ​മി​യി​ല്‍ ഷെ​ഡ് കെ​ട്ടി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു രാ​ജ​നും കു​ടും​ബ​വും. ഭൂ​മി കൈ​യേ​റി​യെ​ന്നാ​രോ​പി​ച്ചു വ​സ​ന്ത ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നു ഭൂ​മി ഒ​ഴി​പ്പി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തു ന​ട​പ്പാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ​ശ്ര​മം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയിരിക്കുന്നത്. ഈ മാസം ഒരു രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വര്‍ധിച്ചത് എങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ മൂന്നുതവണ ഇന്ധനത്തിന് വിലകൂടി. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 84 രൂപ 86 പൈസയാണ്. ഡീസലിനാവട്ടെ ഇന്ന് 78 രൂപ […]

You May Like

Subscribe US Now