തിരുവനന്തപുരം: സര്‍ക്കാറില്‍നിന്ന് 12 കോടിയിലധികം രൂപയുടെ കുടിശ്ശിക കിട്ടാനുണ്ടെന്ന പരാതി പരസ്യമായി ഉന്നയിച്ച ഹാബിറ്റാറ്റ് ഗ്രൂപ് മേധാവി ജി. ശങ്കറിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പൈസ കൊടുക്കാനും വാങ്ങാനും വൈകുന്നുണ്ടാകും. അതൊക്കെ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്.
അല്ലാതെ, പൊതുവില്‍ ചര്‍ച്ച ചെയ്യാനല്ല ശ്രമിക്കേണ്ടെതെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. വര്‍ക്കല, പൊന്മുടി പൊലീസ് സ്റ്റേഷനുകളുടെയും കൊട്ടാരക്കരയില്‍ സ്ഥാപിച്ച കൊല്ലം റൂറല്‍ പൊലീസ് കണ്ട്രോള് റൂമിെന്റയും ഉദ്ഘാടനം നിര്‍വഹിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഹാബിറ്റാറ്റ് കൂടി ഈ സംരംഭത്തില്‍ ഭാഗമായതുകൊണ്ടാണ് ഇവിടെ െവച്ച് ഇക്കാര്യം പറയുന്നത്. ശങ്കറിനോട് പറയാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സര്‍ക്കാറിനായി നിരവധി കെട്ടിടങ്ങള്‍ പണിതതിെന്റ പണം ചുവപ്പുനാടയില്‍ കുടുങ്ങിയെന്നാണ് ഫേസ്ബുക്ക് വിഡിയോയില്‍ ജി. ശങ്കര്‍ പറഞ്ഞത്.സംസ്ഥാന സര്‍ക്കാറിെന്റ വിവിധ വകുപ്പുകള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മിച്ചുനല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം പൂര്‍ണമായി നല്‍കിയിട്ടില്ല. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ഓര്‍മപ്പെടുത്തിയ മുഖ്യമന്ത്രി ഭരിക്കുമ്ബോഴാണ് ഈ ദുരവസ്ഥയെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അതിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.