പത്തനംതിട്ട : ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ആദ്യ ദിവസങ്ങളിലെ സ്ഥിതി വിലയിരുത്തിയശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന് വ്യക്തമാക്കി. സര്‍ക്കാര്‍ ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ ആരോപണം വിലകുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഇതു ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ ശബരിമല മണ്ഡലകാല പൂജകള്‍ക്കായി തുറന്നു. ദിവസം ആയിരം പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് .
ക്വാറന്റീന് സെന്ററില്‍ ആരോഗ്യ പ്രവര്‍ത്തകയെ സിപിഎം നേതാവ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതി; പ്രതി ഒളിവിലെന്ന് പൊലീസ്
Mon Nov 16 , 2020
പത്തനംതിട്ട: സീതത്തോട് ആങ്ങമുഴി ക്വാറന്റീന് സെന്ററില്‍ ആരോഗ്യ പ്രവര്‍ത്തകയെ സിപിഎം നേതാവ് പീഡിപ്പിച്ചതായി പരാതി. പ്രദീപ് എന്ന് വിളിപ്പേരുള്ള മനു മംഗലശേരില്‍ എന്ന നേതാവിനെതിരെയാണ് രാതി. ആരോഗ്യപ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ ഡയറക്ടര്‍ കൂടിയാണ് ഇയാള്‍. വിവാഹിതനും കുട്ടികളുടെ അച്ഛനുമായ ഇയാള്‍ വിവാഹക്കാര്യം മറച്ചു വച്ചാണ് വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചത്. പീഡന പരാതി നേരത്തെ ഉയര്‍ന്നെങ്കിലും സിപിഎമ്മിലെ ചില നേതാക്കള്‍ […]
