ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു

author

പത്തനംതിട്ട: ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തുന്ന പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി വര്‍ദ്ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. വസ്തുതാപരമായ കണക്കുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് കേരളം പ്രത്യേക അനുമതി ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

നിലവില്‍ രണ്ടായിരം പേരെയാണ് സന്നിധാനത്തേക്ക് കയറ്റി വിടുന്നത്. കൊവിഡ് സാഹചര്യത്തില്‍ ഭക്തരുടെ എണ്ണം കൂട്ടുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം വകുപ്പുകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും, ശനി ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയും ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നത തല സമിതിയുടെ തീരുമാനം. ഈ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച്‌ കേരള ഹൈക്കോടതിയില്‍ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട് കോടതിയലക്ഷ്യ നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ അയ്യായിരം പേര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള രജിസ്ട്രേഷന്‍ കേരള പോലീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ജ​ന​ങ്ങ​ളെ സ​ഹാ​യി​ച്ച എം​പി​മാ​രി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി മൂ​ന്നാ​മ​ത്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ച്ച പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ വ​യ​നാ​ട് എം​പി രാ​ഹു​ല്‍ ഗാ​ന്ധി മൂ​ന്നാം സ്ഥാ​ന​ത്ത്. ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വേ​ണ്‍​ഐ സി​സ്റ്റം​സ് ന​ട​ത്തി​യ സ​ര്‍​വേ​യി​ലാ​ണു രാ​ഹു​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ബി​ജെ​പി​യു​ടെ ഉ​ജ്ജ​യി​ന്‍ എം​പി അ​നി​ല്‍ ഫി​റോ​ജി​യ, വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് നെ​ല്ലൂ​ര്‍ എം​പി അ​ദ്ല പ്ര​ഭാ​ക​ര റെ​ഡ്ഡി എ​ന്നി​വ​രാ​ണു പ​ട്ടി​ക​യി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തു​ള്ള​ത്. മ​ഹു​വ മൊ​യ്ത്ര, തേ​ജ​സ്വി സൂ​ര്യ, ഹേ​മ​ന്ദ് ഗോ​ഡ്സെ, സു​ഖ്ബീ​ര്‍ […]

You May Like

Subscribe US Now