തിരുവനന്തപുരം: ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം എത്ര വര്‍ധിപ്പിക്കല്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി തല സമിതി, ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചിരുന്നു. നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇത് ഇരിട്ടിയാക്കും. ആന്റിജന്‍ പരിശോധന കൂട്ടേണ്ടെതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം അന്തിമ തീരുമാനമുണ്ടാകും
അതേസമയം ശബരിമലയില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കുന്ന കാര്യം ആലോചിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് സാധ്യത പരിഗണിക്കണം. ദേവസ്വംബോര്‍ഡിന്റെ വരുമാനം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന പല ക്ഷേത്രങ്ങളേയും സാരമായി ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡിന്റെ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാമ്ബത്തിക സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.