ശബരിമലയില്‍ വരുമാനമില്ല, സര്‍‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച്‌ ദേവസ്വംബോര്‍ഡ്

author

പത്തനംതിട്ട: ശബരിമലയില്‍ ഈ വര്‍ഷത്തെ വരുമാനം ഇതുവരെ 15 കോടി രൂപയോളം മാത്രമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. വരുമാനം കുറയുന്നത് ബോര്‍ഡിന്റെ കീഴിലുള‌ള മ‌റ്റ് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. വരുമാനമില്ലാത്ത ചെറിയ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്നത് ശബരിമലയിലെ വരുമാനം ഉപയോഗിച്ചാണ്.

ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ സര്‍ക്കാരിനോട് സഹായമഭ്യര്‍ത്ഥിച്ചു. വരുമാന നഷ്‌ടം നികത്താന്‍ മാസപൂജ സമയത്ത് കൂടുതല്‍ ദിവസങ്ങളില്‍ നടതുറക്കണമെന്ന് ആലോചനയുണ്ട്. തന്ത്രി ഉള്‍പ്പടെയുള‌ളവരോട് ഇക്കാര്യം ആലോചിക്കുമെന്നും എന്‍.വാസു അഭിപ്രായപ്പെട്ടു.

കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് ബോര്‍ഡ് ഇപ്പോള്‍ കടന്നുപോകുന്നത്. തീര്‍ത്ഥാടകരുടെ എണ്ണത്തിലെ കുറവ് വരുമാനത്തിലുമുണ്ട്. കഴിഞ്ഞ വര്‍ഷം 200 കോടിയോളം ലഭിച്ച സ്ഥാനത്ത് ഇത്തവണ 15 കോടി മാത്രം. ബോര്‍ഡിലെ ശമ്ബളത്തിന് മാത്രം 30 കോടിയോളം ഒരു മാസം വേണ്ടിവരും. സര്‍ക്കാരിനോട് സഹായം ചോദിച്ചതായും സര്‍ക്കാരിന് ബോര്‍ഡിനോട് പോസി‌റ്റീവ് സമീപനമാണെന്നും വാസു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം; 10 കോടി രൂപ നഷ്ടപരിഹാരം നല്‍കും

കൊച്ചി: എണ്ണക്കപ്പലായ എന്‍റിക്ക ലെക്‌സിയില്‍ നിന്ന് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ 10 കോടി രൂപ നഷ്ടപരിഹാരം നല്‍കി അവസാനിപ്പിക്കാന്‍ നീക്കം. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്കി കേസ് അവസാനിപ്പിക്കാനാണ് ഇറ്റലി സര്‍ക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരും ശ്രമം നടത്തുന്നത്. ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നേരത്തെ […]

You May Like

Subscribe US Now