ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യാനുള്ള തീരുമാനം മാറ്റി കസ്​റ്റംസ്

author

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സ്​ അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ചൊ​വ്വാ​ഴ്​​ച വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്കം ത​ല്‍​ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വെ​ച്ച്‌ ക​സ്​​റ്റം​സ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ 23 മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്​​തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ല്‍​നി​ന്നും സ്വ​പ്ന​യി​ല്‍​നി​ന്നും ല​ഭി​ച്ച മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വ് ശേ​ഖ​രി​ക്കാ​ന്‍ വേ​ണ്ടി ദി​വ​സം മാ​റ്റി​യെ​ന്നാ​ണ് വി​വ​രം. ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ തു​ട​ര്‍​ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. ചോ​ദ്യം ചെ​യ്യ​ല്‍ ദി​വ​സ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

മൊഴിപ്പകര്‍പ്പ്​ ആവശ്യ​പ്പെട്ട്​ സ്വപ്​ന നല്‍കിയ ഹരജി വിധി പറയാന്‍ മാറ്റി

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ്ര​തി​യാ​യ താ​ന്‍ ക​സ്​​റ്റം​സി​ന് ന​ല്‍​കി​യ മൊ​ഴി​യു​ടെ പ​ക​ര്‍​പ്പ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് സ്വ​പ്ന സു​രേ​ഷ്​ ന​ല്‍​കി​യ ഹ​ര​ജി ഹൈ​കോ​ട​തി വി​ധി പ​റ​യാ​ന്‍ മാ​റ്റി.

ക​സ്​​റ്റം​സ് ആ​ക്‌ട് 108 പ്ര​കാ​രം ശേ​ഖ​രി​ച്ച മൊ​ഴി മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന അ​ഡീ​ഷ​ന​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും പ​ക​ര്‍​പ്പ് ത​നി​ക്ക് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും കേ​സ് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മു​ള്ള​തി​നാ​ല്‍ അ​നു​വ​ദി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹ​ര​ജി ന​ല്‍​കി​യ​ത്.

കീ​ഴ്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ നി​ര​സി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​തേ​സ​മ​യം, ഉ​ന്ന​ത​സ്വാ​ധീ​ന​മു​ള്ള മു​ഖ്യ​പ്ര​തി​യാ​യ സ്വ​പ്‌​ന സു​രേ​ഷി​ന് മൊ​ഴി​പ്പ​ക​ര്‍​പ്പ് ന​ല്‍​കു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്താ​നി​ട​യാ​ക്കു​മെ​ന്ന്​ ക​സ്​​റ്റം​സ്​ വി​ശ​ദീ​ക​ര​ണ ​പ​ത്രി​ക ന​ല്‍​കി.

അഞ്ച്​ പ്രതികളെ കസ്​റ്റഡിയില്‍ വിട്ടു

കൊ​ച്ചി: യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റി​െന്‍റ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ അ​ഞ്ച്​ പ്ര​തി​ക​ളെ എ​ന്‍.​ഐ.​എ ​ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു.

പി.​ടി. അ​ബ്​​ദു, മു​ഹ​മ്മ​ദ​ലി, കെ.​ടി. ഷ​റ​ഫു​ദ്ദീ​ന്‍, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, അം​ജ​ദ് അ​ലി എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ന്‍.​ഐ.​എ കോ​ട​തി ബു​ധ​നാ​ഴ്​​ച​വ​രെ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ട​ത്. ഇ​വ​ര​ട​ക്കം 10 പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി പ​റ​യു​ന്ന​തും അ​ന്നേ​ക്ക്​ മാ​റ്റി. പ്ര​ധാ​ന പ്ര​തി സ്വ​പ്​​ന സു​രേ​ഷി​െന്‍റ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​നും മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'നാക്കു പിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് മാപ്പു ചോദിച്ചാവണം'; പാര്‍വതിയെ പിന്തുണച്ച്‌ ഹരീഷ് പേരടി

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച്‌ നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ ഇന്ന് പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ കണ്ടെന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കില്‍ എഴുതിയത്. മരിച്ചു പോയി എന്നവാക്ക് ജീവനുള്ള കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരിച്ച്‌ പോയ മനസ്സുള്ളവര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റാതെ പോവുകയുള്ളു എന്നും ഹരീഷ് പറഞ്ഞു. ഇടവേള ബാബുവിന് പറ്റിയത് നാക്കു […]

Subscribe US Now