എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കെറ കാത്തിരിക്കുന്നത് അഗ്നിപരീക്ഷണ നാളുകള്‍. മറ്റ് കേന്ദ്ര ഏജന്‍സികളും ശിവശങ്കറിെന്റ അറസ്റ്റിലേക്ക് ഉള്‍പ്പെടെ കടക്കുമെന്നാണ് വിവരം. ബുധനാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ കസ്റ്റംസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുമായിരുന്നെന്നാണ് അറിയുന്നത്.
പവര്‍കട്ട് ഒഴിവാക്കുന്നതുള്‍പ്പെടെ ഒേട്ടറെ നല്ല പരിഷ്കരണങ്ങള്‍ക്ക് മുന്നില്‍നിന്ന മികച്ച ഉദ്യോഗസ്ഥനായ എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശേഷം ഉള്‍പ്പെട്ടത് നിരവധി വിവാദങ്ങളിലാണ്. സ്പ്രിന്‍ക്ലര്‍, മദ്യവില്പനക്കുള്ള െബവ്ക്യു ആപ്, ഇ മൊബിലിറ്റി, കെ- ഫോണ്‍, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കമ്ബ്യൂട്ടര്‍ വത്കരണം, െഎ.ട വകുപ്പ് നിയമനങ്ങള്‍ തുടങ്ങി സ്വര്‍ണക്കടത്തില്‍ എത്തിനില്‍ക്കുകയാണ് വിവാദങ്ങള്‍. ഇൗത്തപ്പഴ വിതരണം, ലൈഫ് മിഷന് പദ്ധതി ക്രമക്കേട് തുടങ്ങിയ കേസുകളിലും കുടുങ്ങാന്‍ സാധ്യത ഏറെയാണ്.
ഇ.ഡി, കസ്റ്റംസ്, എന്‍.െഎ.എ എന്നിവയെല്ലാം മൂന്നു മാസമായി ശിവശങ്കറിനെതിരെ തെളിവ് ശേഖരിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. കൃത്യമായ തെളിവ് ലഭിച്ചതിെന്റ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്വര്‍ണക്കടത്ത് പാഴ്സലുകള്‍ വിട്ടുനല്‍കാന്‍ മുമ്ബും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നെന്ന് തെളിഞ്ഞാല്‍ കൂടുതല്‍ കുരുങ്ങാനാണ് സാധ്യത. സ്വപ്നയുടെയും ചാര്‍േട്ടര്‍ഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിെന്റയും പേരില്‍ എസ്.ബി.െഎയില്‍ എടുത്ത ലോക്കറും വാട്സ്ആപ് സന്ദേശവുമാണ് ശിവശങ്കെറ കുരുക്കിയത്. ഒരു ബാഗ് നിറയെ പണവുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിെന്റ വീട്ടില്‍ സ്വപ്നക്കൊപ്പം ശിവശങ്കര്‍ എത്തിയിരുന്നതായും ഇ.ഡി കണ്ടെത്തി. സ്വപ്നയുടെ സാമ്ബത്തിക ഇടപാെടല്ലാം ശിവശങ്കറിന് അറിയാമായിരുന്നെന്ന് തെളിയിക്കുന്നതായി വേണുഗോപാലും ശിവശങ്കറും തമ്മിലുള്ള വാട്സ്ആപ് ചാറ്റ്. ശിവശങ്കറിെന്റ നിര്‍ദേശപ്രകാരം ഇന്ത്യന്‍ രൂപ ഡോളറിലേക്ക് മാറ്റി സ്വപ്നക്ക് നല്‍കിയതായി ബാങ്ക് മാനേജറുടെ മൊഴിയുമുണ്ട്. ശിവശങ്കറിെന്റ 11 വിദേശയാത്രകളില്‍ പലതിലും സ്വപ്ന ഒപ്പമുണ്ടായിരുന്നു. സ്വപ്നയെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിെന്റ മറവില്‍ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ നിയമിച്ചത് ശിവശങ്കറാണെന്ന് ചീഫ് സെക്രട്ടറിതല സമിതി തന്നെ കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന നടത്തിയ 21 സ്വര്‍ണക്കടത്തും ഐ.ടി വകുപ്പില്‍ ജോലിക്ക് കയറിയശേഷമാണ്. അതിനാല്‍ പരോക്ഷമായി ശിവശങ്കറിന് ഇതിലുള്ള ബന്ധവും അന്വേഷണ വിധേയമാകും.
ചോദ്യങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്ന് ശിവശങ്കര്‍
ബുധനാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്ത ശേഷം നടന്ന ആറര മണിക്കൂര്‍ ചോദ്യം ചെയ്യല്‍ കൂടിയായതോടെ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ശിവശങ്കറിെന്റ വിശദീകരണം 93 മണിക്കൂര്‍ പിന്നിട്ടു.
വിശദീകരിക്കും തോറും ഏറുന്ന ആശയക്കുഴപ്പവും പറയുന്ന കാര്യങ്ങളിലെ വൈരുധ്യവും വീണ്ടും വീണ്ടും ശിവശങ്കറിനെ ചോദ്യമുനയില്‍ നിര്‍ത്തുകയാണ്. ഏഴു ദിവസത്തെ കസ്റ്റഡി കാലയളവില്‍ ഇ.ഡിയുടെയും തുടര്‍ന്ന് കസ്റ്റംസിെന്റയും മണിക്കൂറുകള്‍ നീളുന്ന ചോദ്യം ചെയ്യല്‍ ഇനിയുമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫിസിലെ അധികാര കേന്ദ്രമായി ഏറെ നാള് വാണ ശിവശങ്കറിനെ വ്യാഴാഴ്ച മജിസ്ട്രേറ്റിനു മുമ്ബാകെ ഹാജരാക്കുേമ്ബാള് തളര്‍ച്ചയും നിര്‍വികാരതയും നിരാശയുമായിരുന്നു മുഖത്ത്. ശിവശങ്കര്‍ പറയുന്ന കാര്യങ്ങളില്‍ ആദ്യം മുതല്‍ പൊരുത്തക്കേടുണ്ടായിരുന്നു. സ്വപ്ന സുരേഷുമായുള്ള ബന്ധവും ഇടപാടുകളും ബോധപൂര്‍വം മറച്ചായിരുന്നു മറുപടികളത്രയും. ഒരേ കാര്യത്തില്‍ മറ്റ് പ്രതികളുടെയും ശിവശങ്കറിെന്റയും മൊഴികളില്‍ വൈരുധ്യം മുഴച്ചുനിന്നു. ഒടുവില്‍ ഡിജിറ്റല്‍ തെളിവുകള്‍ക്കു മുന്നില്‍ ശിവശങ്കറിനു പിടിച്ചുനില്‍ക്കാനായില്ല.
സ്വപ്നയുടെ സാമ്ബത്തിക ഇടപാടുമായുള്ള ബന്ധം, ഇതുവഴിയുണ്ടായ സാമ്ബത്തിക നേട്ടം, ചാര്‍ട്ടേഡ് അക്കണ്ടന്റുമായുള്ള വാട്സ്ആപ് സന്ദേശങ്ങള്‍, പദവി ദുരുപയോഗം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനുള്ളതായിരുന്നു ബുധനാഴ്ചത്തെ ചോദ്യങ്ങള്‍ പലതും. വൈകീട്ട് മൂന്നിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച പുലര്‍ച്ച ഒരു മണിവരെ നീണ്ടെന്നാണ് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞത്. ഈ സമയം ഏറെ തകര്‍ന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.
രാത്രി അറസ്റ്റിനുശേഷം വൈദ്യപരിശോധനക്ക് ഹാജരാക്കിയപ്പോള്‍ ഇടക്കെല്ലാം മേശപ്പുറത്ത് കൈവെച്ച് അതിന്മേല് ചാഞ്ഞു. പുറത്തിറങ്ങിയപ്പോഴെല്ലാം ചാനല്‍ മൈക്കുകള്‍ക്ക് നേരെ മുഖംതിരിച്ചു. നിരാശയും തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളുടെ സമ്മര്‍ദവും സൃഷ്ടിച്ച അവശത പ്രകടമായിരുന്നു.
നടുവേദനയെന്ന് ശിവശങ്കര്‍, ക്ഷീണിതനായി കോടതിയില്‍
ബുധനാഴ്ച കസ്റ്റഡിയിലെടുത്തതുമുതല്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കുടുങ്ങുകയും ഒടുവില്‍ അറസ്റ്റിന് വഴങ്ങുകയും ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കോടതിയിലെത്തിയത് ക്ഷീണിതനായി. മാരത്തണ്‍ ചോദ്യം ചെയ്യലിെന്റയും മാനസിക സംഘര്‍ഷവും കോടതി നടപടികളില്തന്നെ ശിവശങ്കറില്‍നിന്ന് വ്യക്തമായിരുന്നു.
ശക്തമായ നടുവേദനയുണ്ടെന്നും രണ്ടര മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് ഇരിക്കാനാവില്ലെന്നും കോടതി നടപടിക്കിടെ ശിവശങ്കര്‍ പറഞ്ഞു. നടുേവദനക്ക് ചികിത്സ വേണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍ ചെയ്യാന്‍ പോകുന്നത് ഒഴിവാക്കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ ആയുര്‍വേദ കേന്ദ്രത്തില്‍നിന്ന് ചികിത്സ തീരും മുമ്ബ് ഡിസ്ചാര്‍ജ് ചെയ്യിച്ചതായും ശിവശങ്കര്‍ ആരോപിച്ചു.
അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിരുന്നു. എന്നാല്‍, അന്വേഷണവുമായി സഹകരിച്ചെന്ന വാദം കളവാണെന്ന് ഇ.ഡി ബോധിപ്പിച്ചു. ഒടുവില്‍ ഇ.ഡിയുടെ 14 ദിവസത്തെ കസ്റ്റഡി ആവശ്യം ഏഴ് ദിവസമാക്കി അനുവദിച്ച കോടതി ശിവശങ്കറിെന്റയും ആവശ്യങ്ങള്‍ പരിഗണിച്ചു.
ബുധനാഴ്ച ആറര മണിക്കൂറും വ്യാഴാഴ്ച രാവിലെയും ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്.