ശിവസേന-ബിജെപി ചര്‍ച്ച; സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ കോണ്‍ഗ്രസും എന്‍സിപിയും

author

മഹാരാഷ്ട്രയില്‍ ശിവസേന നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ കടുത്ത അതൃപ്തി വ്യക്തമാക്കി കോണ്‍ഗ്രസും എന്‍സിപിയും. ബിജെപിയുമായി നടത്തുന്ന ചര്‍ച്ചകള്‍ നിലവിലുള്ള ധാരണകള്‍ക്ക് വിരുദ്ധമാണെന്ന് ഇരുപാര്‍ട്ടികളും ശിവസേന നേതൃത്വത്തെ അറിയിച്ചു. അതേസമയം സഞ്ജയ് റാവത്ത്- ദേവേന്ദ്ര ഫഡ്‌നാവിസ് കൂടിക്കാഴ്ചയ്ക്ക് തുടര്‍ച്ചയായി ശിവസേന- ബിജെപി ആശയവിനിമയം ശക്തമായെന്നാണ് വിവരം.

പല കാരണങ്ങള്‍ കൊണ്ട് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ശിവസേന നേതൃത്വം ആഗ്രഹിക്കുന്നു എന്ന് കഴിഞ്ഞ ആഴ്ചകളില്‍ അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്ന നീക്കങ്ങളാണ് സംഭവിക്കുന്നത്.എന്നാല്‍ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ ഉദ്ദേശിച്ചല്ല ബിജെപിയുമായുള്ള ചര്‍ച്ചകള്‍ എന്നാണ് ഇത് സംബന്ധിച്ച ശിവസേനയുടെ ഔദ്യോഗിക പ്രതികരണം. മറ്റെന്ത് സാഹചര്യത്തിലാണ് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉണ്ടാക്കുന്ന തുടര്‍ച്ചയായ നടപടി എന്നാണ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും ചോദ്യം.

സഞ്ജയ് റാവുത്ത് ഫഡ്നാവിസുമായി ചര്‍ച്ച നടത്തിയതിന്റെ പിറ്റേ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ബാലാസാഹെബ് തൊറാട്ടും മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ വര്‍ഷയില്‍ വച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. ഇത് അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

ശിവസേന എന്‍സിപി – കോണ്‍ഗ്രസ് സഖ്യമുപേക്ഷിച്ച്‌ വീണ്ടും ബിജെപി പാളയത്തിലേയ്ക്ക് പോവുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. 2019ല്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് എന്‍ഡിഎ വിടാന്‍ ശിവസേനയെ പ്രേരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശയില്‍ ഉടന്‍ തീരുമാനമെന്ന് കേന്ദ്രം; കേസ് അഞ്ചിലേക്കു മാറ്റി

ന്യൂ​ഡ​ല്‍​ഹി: മോ​റ​ട്ടോ​റി​യം കാ​ല​ത്തെ വാ​യ്പ തി​രി​ച്ച​ട​വി​ന്മേ​ലു​ള്ള കൂ​ട്ടു​പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ സുപ്രീംകോടതിയില്‍. ഇ​തി​നാ​യി നി​യോ​ഗി​ച്ച ഉ​ന്ന​ത​ത​ല വി​ദ​ഗ്ധ സ​മി​തി അ​ന്തി​മ​ഘ​ട്ട നി​ര്‍​ണ​യ​ത്തി​ലാ​ണെ​ന്നും കേ​ന്ദ്രസ​ര്‍​ക്കാ​രി​നുവേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു കേ​ന്ദ്ര​ത്തി​നുള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കി​യ ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, കേ​സ് വീ​ണ്ടും അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ച്‌ തീ​ര്‍​പ്പു​ണ്ടാ​ക്കു​മെ​ന്നും അ​റി​യി​ച്ചു. സര്‍ക്കാരിന്റെ തീരുമാനമെന്തായാലും അത് […]

You May Like

Subscribe US Now