മുന്‍ പാകിസ്ഥാന് ഫാസ്റ്റ് ബൗളര്‍ ഷൊഹൈബ് അക്തര്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടര്‍ ആയേക്കും. ഇതിന്റെ ഭാഗമായി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡും താനും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഷൊഹൈബ് അക്തര്‍ വെളിപ്പെടുത്തി. നിലവില്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ പരിശീലകന് കൂടിയ മിസ്ബാഹുല്‍ ഹഖ് തന്നെയാണ് പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടര്‍.
നിലവില്‍ പാകിസ്ഥാന് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒരു പ്രധാനപ്പെട്ട സ്ഥാനത്തേക്ക് താന്‍ എത്തിയേക്കുമെന്നും അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അക്തര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇതുവരെ അവസാന തീരുമാനം ആയിട്ടില്ലെന്നും മുന്‍ പാകിസ്ഥാന് ഫാസ്റ്റ് ബൗളര്‍ പറഞ്ഞു. എന്നാല്‍ താന്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശമ്ബളത്തിന് വേണ്ടിയല്ലെന്നും തനിക്ക് ശമ്ബളം വേണ്ടെന്നും താരം പറഞ്ഞു.