സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍; പോക്സോ കേസ് ഇരകളുടെ പുനരധിവാസം പ്രതിസന്ധിയിലേക്ക്

author

സംസ്ഥാനത്തെ 13 നിര്‍ഭയ ഹോമുകള്‍ പൂട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍. നിലവിലെ സാമ്ബത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ചിലവ് കുറക്കാനെന്നാണ് പുതിയ തീരുമാനമെന്നാണ് വനിതാ ശിശു വകുപ്പിന്റെ വിശദീകരണം. തൃശൂരിലെ നിര്‍ഭയ ഹോമുകള്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക. 13 കേന്ദ്രങ്ങള്‍ എന്‍ട്രി ഹോമുകള്‍ ആക്കിമാറ്റും. ഇതോടെ പോക്സോ കേസ് ഇരകളുടെ പുനരധിവാസം പ്രതിസന്ധിയിലാവുകയാണ്. പൂട്ടുന്ന നിര്‍ഭയ ഹോമുകളിലെ പോക്സോക്കേസ് ഇരകളെ തൃശൂരിലേക്ക് മാറ്റും.

ജില്ലാ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മോശമാണെന്നും മികച്ച സൗകര്യമുള്ള തൃശൂരിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് ഇരകളെ മാറ്റുന്നതെന്നും സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ വിശദീകരിച്ചു.

2012 ലാണ് സര്‍ക്കാര്‍ പത്തനംതിട്ട ഒഴികയുള്ള ജില്ലകളില്‍ നിര്‍ഭയ ഹോമുകള്‍ സ്ഥാപിച്ചത്. 13 ജില്ലകളിലും നിര്‍ഭയ ഹോമുകള്‍ ഉള്ളതിനാല്‍ പോക്സോ കേസുകളിലെ ഇരകള്‍ക്ക് തങ്ങളുടെ ജില്ലകളില്‍ തന്നെ താമസിക്കാന്‍ സൌകര്യമുണ്ടായിരുന്നു. മികച്ച കൌണ്‍സിലുകളും ഇവിടെനിന്നും ലഭിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ഇത് അനിശ്ചിതത്തിലാകുകയാണ്. എത്രത്തോളം പേര്‍ തൃശൂരിലേക്ക് മാറാന്‍ സന്നതരാകുമെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു.

പൂട്ടുന്ന ജില്ലകളിലെ നിര്‍ഭയ ഹോമുകള്‍ ഇനി എന്‍ട്രി ഹോമുകളായാണ് പ്രവര്‍ത്തിക്കുക. ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്ത് അടുത്ത ദിവസങ്ങളില്‍ ഇവരെ തൃശൂരിലേക്ക് മാറ്റും. ജീവനക്കാരെയും ഇത്തരത്തില്‍ വിന്യസിക്കും. 70 ലക്ഷം രൂപ ലാഭിക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാരാട്ട് ഫൈസലിന്‍റെ സ്ഥാനാര്‍ഥിത്വം; സി.പി.ഐയില്‍ അസംതൃപ്തി

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസലിനെ ഇടത് സ്ഥാനാര്‍ഥിയാക്കിയതില്‍ സി.പി.ഐയില്‍ അസംതൃപ്തി. ഫൈസലിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ പൂര്‍ണ ഉത്തരവാദിത്വം എല്‍.ഡി.എഫ് കൊടുവള്ളി മുന്‍സിപാലിറ്റിക്കാണെന്ന് സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ പറഞ്ഞു. ഫൈസലിന്‍റെ സ്ഥാനാര്‍ഥിത്വം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വിഷയം ഒരു പൊതുചര്‍ച്ചയാക്കണ്ടെന്നാണ് സി.പി.ഐയുടെ നിലപാട്. പതിനഞ്ചാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്. സിപിഎം നേതാക്കളെയും കാരാട്ട് റസാഖ് എംഎല്‍എയെയും വേദിയിലിരുത്തി പിടിഎ […]

You May Like

Subscribe US Now