സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ ആലോചന; എക്സൈസ് വകുപ്പ് പ്രോട്ടാകോള്‍ തയ്യാറാക്കി

author

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ബാറുകള്‍ തുറക്കുമ്ബോള്‍ പാലിക്കേണ്ട പ്രോട്ടോകാള്‍ എക്സൈസ് വകുപ്പ് തയ്യാറാക്കി. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വിജ്‍ഞാപനം അടുത്ത മാസം ആദ്യം വരുന്നതിന് മുന്‍പ് ബാറുകള്‍ തുറക്കണമെന്നാണ് എക്സൈസ് വകുപ്പിന്‍റെ ശിപാര്‍ശ. വിജ്ഞാപനം വന്നാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയൂ.

ഈ സാഹചര്യത്തില്‍ ബാറുകളില്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോകാള്‍ എകൈസ്സ് വകുപ്പ് തയ്യാറാക്കി. ഒരു മേശക്കിരുവശവും അകലം പാലിച്ച്‌ രണ്ട് പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ അനുവാദം ഉണ്ടാകു.ഭക്ഷണം പങ്ക് വച്ച്‌ കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്കും കയ്യുറയും ധരിക്കണം. ബാറുകള്‍ തുറക്കണമെന്ന ശിപാര്‍ശ നേരത്തെയും എക്സൈസ് വകുപ്പ് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായത് കൊണ്ട് ബാറുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു.വീണ്ടും എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശ മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പശുക്കളെ കൊല്ലുന്നവരെ ഉറപ്പായും ജയിലില്‍ അടക്കുമെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കുമെന്ന് ആവര്‍ത്തിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ പതിവായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തെ തള്ളിയാണ് യോഗിയുടെ പ്രഖ്യാപനം. ഗോസംരക്ഷണത്തിനായി താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1955ലെ ഗോവധ നിരോധന നിയമപ്രകാരം നിരവധി നിരപരാധികള്‍ പ്രതികളാക്കപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി. അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ എല്ലാ ജില്ലകളിലും […]

You May Like

Subscribe US Now