സംസ്ഥാനത്ത്​ സ്​കൂളുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി; ആദ്യഘട്ടത്തില്‍ 9,10,11,12 ക്ലാസുകളില്‍ മാത്രമാവും അധ്യയനം

author

തിരുവനന്തപുരം: സംസ്ഥാനത്ത്​ സ്​കൂളുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായെന്ന്​ വിദ്യഭ്യാസ വകുപ്പ്​. ആദ്യഘട്ടത്തില്‍ 9,10,11,12 ക്ലാസുകളില്‍ മാത്രമാവും അധ്യയനമുണ്ടാവുക. പിന്നീട്​ ഹൈസ്​കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ പൂര്‍ണമായ തോതില്‍ അധ്യയനമുണ്ടാവും.

പൊതുവിദ്യഭ്യാസ വകുപ്പ്​ സെക്രട്ടറിയാണ്​ ഇക്കാര്യം അറിയിച്ചത്​. ആരോഗ്യവകുപ്പും ദുരന്തനിവാരണ വകുപ്പും അനുമതി നല്‍കിയാല്‍ സ്​കൂളുകള്‍ തുറക്കുമെന്നും സെ​ക്രട്ടറി എ.ഷാജഹാന്‍ പറഞ്ഞു.

അതേസമയം, എല്‍.പി, യു.പി ക്ലാസുകള്‍ തുടങ്ങുന്നതില്‍ ഇനിയും ധാരണയായിട്ടില്ല. ഈ വര്‍ഷം പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസുകള്‍ പുനഃരാരംഭിക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആഴ്ചയില്‍ 6 ദിവസം ക്ലാസ്, വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും തെര്‍മല്‍ സ്‌കാനിങ്; കോളജുകള്‍ തുറക്കുന്നതില്‍ യുജിസി മാര്‍ഗ നിര്‍ദേശം

ന്യൂഡല്‍ഹി: കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി. സംസ്ഥാന സര്‍വകലാശാലകളുടേയും കോളജുകളുടേയും കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. കേന്ദ്ര സര്‍വകലാശാലകളും, കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കുന്നതിന് വൈസ് ചാന്‍സലര്‍മാര്‍ക്കും, സ്ഥാപന മേധാവികള്‍ക്കും തീരുമാനമെടുക്കാം. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ ഗവേഷണ, പിജി വിദ്യാര്‍ഥികള്‍ക്കും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും മാത്രമായി ആദ്യ ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതാണ് ഉചിതം എന്നും യുജിസി നിര്‍ദേശിക്കുന്നു. ആഴ്ചയില്‍ ആറ് […]

You May Like

Subscribe US Now